Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"ബീഹാറിലെ മഹായുദ്ധം" _മുബാറക്ക് പുതുക്കോട്

26 Feb 2025 13:05 IST

Shafeek cn

Share News :

പട്ട്ന: ഈ വർഷം നടന്ന ഡൽഹി നിയമ സഭ തിരഞ്ഞെടുപ്പും അതിന് മുന്നേ നടന്ന  മഹാരാഷ്ട്ര,ഹരിയാന,ജമ്മു&കശ്മീർ തിരഞ്ഞെടുപ്പുകളിൽ ബിജെപിയും  എൻ.ഡി.എ മുന്നണിയും മികച്ച വിജയമാണ് സ്വന്തമാക്കിയത്.ഇതിൽ ജമ്മു&കശ്മീർ 

ഒഴികെ ബാക്കി ഒരിടത്തും കോൺഗ്രസ്‌  പാർട്ടിക്കോ ഇന്ത്യ മുന്നണിക്കോ അധികാരം പിടിക്കാൻ സാധിച്ചിട്ടില്ല.ഇന്ത്യ മുന്നണിയിലെ പഠനപിണക്കങ്ങൾ തന്നെ ഇതിന് കാരണം.


പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ച് ആംആദ്മി പാർട്ടിയും കോൺഗ്രസ്‌ പാർട്ടിയും ഡൽഹിയും ഹരിയാനയും 

അധികാരം നേടാനുള്ള അവസരം  ഇല്ലാതാക്കി. അതോടെ ഇരുസംസ്ഥാനങ്ങളിലെയും സാധ്യത ഇല്ലാതായി.


ഇനി ഏവരും ഉറ്റുനോക്കുന്നത് ബീഹാറിലേക്കാണ്. കാരണം അവിടെത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ തന്നെയാണ്. ഇന്ത്യമുന്നണി

രൂപം നൽകാൻ മുന്നിൽ നിന്ന നിതീഷ്കുമാറും ജെ.ഡി.യുവും മാസങ്ങൾ കഴിയുമ്പോഴേക്കും തിരികെ ബിജെപിപാളയത്തിലേക്ക്

പോയത് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഏറേ ചർച്ചയായി. ബീഹാർ മുഖ്യമന്ത്രി കഴിഞ്ഞകുറെ വർഷങ്ങളായി നിതീഷ് 

കുമാർ തന്നെയാണ് അത് വിട്ട് കൊടുക്കാനും അദ്ദേഹം തയ്യാറല്ല. ഇത്തവണ നടന്ന കേന്ദ്ര ബഡ്ജറ്റിൽ ബീഹാറിന് വാരികൊരി കേന്ദ്രം ആനുകൂല്യങ്ങൾ നൽകി.


കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾക്ക് പറയാൻ പോലും ഒന്നും തന്നില്ല. വരാനിരിക്കുന്ന ബീഹാർ ഇലക്ഷൻ 

മുന്നിൽ കണ്ട് തന്നെയാണ് കേന്ദ്രം നൽകിയതെന്ന് കൊച്ചുകുട്ടികൾക്ക്പോലുമറിയാം. ഇത്തവണ സംസ്ഥാനാധികാരം പിടിക്കണ 

മെന്നഉറച്ചവാശിയിലാണ് ആർ.ജെ.ഡി.സംസ്ഥാനത്ത് വലിയശക്തിയൊന്നുമെല്ലെങ്കിലും കോൺഗ്രസ്സും കൂടെയുണ്ട്,പിന്നെ ഇടത് പാർട്ടികളും. നിതീഷ്കുമാറിനെ മുഖ്യമന്ത്രി കസേരയിൽ നിന്ന് മാറ്റി ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ മാറ്റി നിർത്താനാണ് ഇന്ത്യ

മുന്നണി ശ്രമിക്കുന്നത് അത് എത്രത്തോളം സാധ്യമാവുമെന്ന് കണ്ട് തന്നെ അറിയണം.


ബീഹാറിൽ മുന്നണി കാര്യങ്ങളെല്ലാം തന്നെ തീരുമാനിക്കുന്നത് ആർ.ജെ.ഡിയാണ്. അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ശക്തി തെളിയിക്കേണ്ടത് വളരെയധികം പ്രധാനപ്പെട്ട കാര്യമാണ്. കാരണം ബീഹാർ വിട്ടാൽ ആർ.ജെ.ഡി.ക്ക് മറ്റു സംസ്ഥാനങ്ങളിൽ വലിയ സ്വധീന ശക്തിയില്ല.

Follow us on :

More in Related News