Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2026 22:31 IST
Share News :
കൊടുവള്ളി: സർവീസിൽ നിന്നും വിരമിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് കൊടുവള്ളി ലോക്കൽഅസോസിയേഷൻ സെക്രട്ടറി സുഹറ ടീച്ചർ, ചക്കാലക്കൽ എച്ച് എസ് എസ്, ഗൈഡ് ക്യാപ്റ്റൻ സാക്കിയ ടീച്ചർ,ജി എച്ച് എസ് എസ് നരിക്കുനി, ഹയർസെക്കൻഡറി പ്രിൻസിപ്പലായി പ്രമോഷൻ ലഭിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സിപി അബ്ദുൽ ഖാദർ എന്നിവർക്ക് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കൊടുവള്ളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
കൊടുവള്ളി ഹോട്ടൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫാറൂഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സഹീർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി കെ ഷജിന ടീച്ചർ സ്വാഗതം പറഞ്ഞു. ജിഷ്ണു,
വരുൺ, ഫാത്തിമ സുഹറ, ദിജി, ഷിൽജ , വജിത തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഉമറലി മാസ്റ്റർ നന്ദി അറിയിച്ചു.
Follow us on :
More in Related News
Please select your location.