Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബുറൈമി ലുലുവിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

06 Jan 2025 20:16 IST

ENLIGHT MEDIA OMAN

Share News :

ബുറൈമി: സൊഹാറിൽ നടക്കുന്ന 'ബാത്തിനോത്സവം 2025' ന്റെ പ്രചാരണാർത്ഥം ബുറൈമി ലുലു ഹാളിൽ ബുറൈമി സൗഹൃദ വേദി നാസ് ഇവന്റ്സുമായി സഹകരിച്ചു സംഘടിപ്പിച്ച ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ബുറൈമി മേഖലയിൽ മികവുറ്റ കലാവിരുന്നായി.

കുട്ടികളും കുടുംബങ്ങളും അടക്കം വലിയ പങ്കാളിത്തം പരിപാടിയിൽ ഭാഗമായി. കളറിങ്ങ് മത്സരം, ഫാഷൻ ഷോ, തബല, ഗിറ്റാർ, ഫ്യൂഷൻ നൃത്തനൃത്യങ്ങൾ, ദഫ് മുട്ട് , കരോക്കെ ഗാനമേള, സെന്റ് മേരീ കോൺഗ്രഗെഷൻ ബുറൈമിയുടെ ക്രിസ്തുമസ് കരോൾ, വനിതകളുടെ ഫൺ ഗെയിം തുടങ്ങിയവയും അരങ്ങേറി.

ചടങ്ങിൽ സോഹാറിൽ വെച്ച് നടക്കുന്ന ബാത്തിനോത്സത്തിൻ്റെ പോസ്റ്റർ പ്രകാശനം പരിപാടിയുടെ മുഖ്യ പ്രയോജകരായ ഗോൾഡൻ പാക്ക് പ്രതിനിധി അബ്ദുള്ള അൽ മുകൈവിക്ക് നല്കി നിർവ്വഹിച്ചു. 

പരിപാടിയുടെ ഉദ്ഘാടനം ബത്തിനോത്സവ പ്രധിനിധി രാജേഷ് നിർവ്വഹിച്ചു. പ്രകാശ് കളിച്ചാത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സദസ്സിൽ തമ്പാൻ തളിപ്പറമ്പ, സിറാജ് തലശ്ശേരി എന്നിവർ ആശംസകൾ നേർന്നു. ബിജോയ് കൊല്ലം സ്വാഗതവും നവാസ് മൂസ നന്ദിയും രേഖപ്പെടുത്തി.

ഐ ബി എൻ ഖൽദൂൺ പോളി ക്ലിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ പ്രഷർ , ഷുഗർ പരിശോധനയും പരിപാടിയുടെ ഭാഗമായി നടന്നു . ബാത്തിനോത്സവത്തിൻ്റെ റാഫിൾ കുപ്പൺ വിതരണം സൈഫുദീൻ മാളയ്ക്ക് നല്കി നിർവ്വഹിച്ചു. തുടർന്ന് മത്സര വിജയികൾക്ക് സമ്മാനദാനവും നടന്നു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News