Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2025 02:54 IST
Share News :
സൊഹാർ: ബിദായ മുതൽ ബുറൈമി വരെയുള്ള പതിനൊന്നു മേഖലകളിലെ കലാ സാംസ്‌കാരിക പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ട് ബാത്തിന സൗഹൃദ വേദി ഒരുക്കിയ 'ബാത്തിനോത്സവം 2025' ഉത്സവആവേശത്തിൽ സൊഹാറിൽ അരങ്ങേറി.
സോഹാർ അൽ വാദി ഹോട്ടൽ ഗ്രൗണ്ടിൽ നടന്ന പരിപാടി തദ്ദേശ സ്വയംഭരണ, എക്സ്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി ബാത്തിനോത്സവ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പെട്ടെന്ന് വന്ന ചില തിരക്കുകൾ കാരണം വരാൻ പറ്റാത്ത സാഹചര്യം മന്ത്രി വിശദീകരിച്ചു.
പതിനൊന്നു മേഖലകളിൽ നിന്നുള്ള ഘോഷയാത്രയോടെയായിരുന്നു തുടക്കം. ചെണ്ടമേളം, താലപ്പൊലി, ഒപ്പന, കളരിപ്പയറ്റ്, മാർഗം കളി, പുലികളി, ദഫ് മുട്ട്, കുട്ടികളുടെ വൈവിദ്ധ്യമാർന്ന മറ്റു സാംസ്‌കാരിക പരിപാടികൾ എന്നിവ ഘോഷയാത്രക്ക് മികവേകി.
വേദിയിൽ എഴുപതോളം കുട്ടികൾ പങ്കെടുത്ത 'നാട്യാഞ്ജലി ' യിൽ ആദിവാസി ന്യത്തം. കഥകളി, തെയ്യം, കൊയ്ത്തു പാട്ട്, നാടക ഗാനങ്ങൾ, അയോധനകല, ഫ്യൂഷൻ ഡാൻസ്, എന്നിവ കോർത്തിണക്കി അമ്മ ഡാൻസ് സ്കൂൾ ന്യത്ത അധ്യാപകൻ ബാലചന്ദ്രനും സംഘവുമാണ് ഇരുപത് മിനിറ്റ് നീണ്ട ഡാൻസ് ചിട്ടപ്പെടുത്തിയത്.
മസ്‌കത്ത് പഞ്ചാവാദ്യ സംഘത്തിന്റെ പഞ്ചാവാദ്യം നല്ല ദൃശ്യ വിരുന്നായി.
മന്ത്രിയുടെ അഭാവത്തിൽ ക്ഷേമനിധി ബോർഡ് മെമ്പർ വിത്സൻ ജോർജ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നോർത്ത് ബാത്തിന മുൻസിപ്പൽ ഡപ്യുട്ടി ചെയർമാൻ അബ്ദുള്ള ബിൻ യഹ്‌യ അൽ ജാബ്രി, ഇന്ത്യൻ സോഷ്യൽ ക്ലബ് സോഹാർ സെക്രട്ടറി രവീന്ദ്രൻ, ബാത്തിനൊത്സവ മുഖ്യ പ്രയോജകർ, ഗോൾഡൻ പാക്ക് ഉടമ മുഹമ്മദ് നജീബ്, കേരളവിങ് കൺവീനർ സന്തോഷ് കുമാർ, മലയാള മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡണ്ട് സുനിൽ കുമാർ, മലയാളമിഷൻ സെക്രട്ടറി അനു ചന്ദ്രൻ, സാമൂഹ്യ പ്രവർത്തകൻ സുധി പത്പനാഭൻ എന്നിവർ പങ്കെടുത്തു.
രാജേഷ് കെ. വി അധ്യക്ഷാനായ സാംസ്‌കാരിക സമ്മേളനത്തിൽ ബാത്തിനൊത്സവ കമ്മറ്റി ജനറൽ കൺവീനർ രാമചന്ദ്രൻ താനൂർ സ്വാഗതം പറഞ്ഞു. കോർ കമ്മറ്റി അംഗങ്ങളായ ഡോക്ടർ റോയ് പി വീട്ടിൽ, മുരളി കൃഷ്ണൻ, സജീഷ് ജി ശങ്കർ, സിറാജ് തലശ്ശേരി, വാസുദേവൻ, എന്നിവർ വേദിയിൽ ഉണ്ടായിരുന്നു. തുടർന്ന് സ്പോൺസർമാർക്കുള്ള മൊമെന്റോ വിതരണം നടത്തി. തമ്പാൻ തളിപ്പറമ്പ നന്ദി പറഞ്ഞു.
തുടർന്ന് ജസ്‌മീഷിന്റെ നിയന്ത്രണത്തിൽ അൻവർ സാദത്ത്, ലക്ഷ്മി ജയൻ, കൗഷിക്, ഫാസിലാബാനു, ദേവപ്രിയ, അനന്ത പത്പനാഭൻ എന്നിവർ ചേർന്നുള്ള ഗാനമേള അരങ്ങേറി. കോമഡി താരങ്ങളായ ഷാജി മാവേലിക്കരയും വിനോദ് കുറിയന്നൂരും ചേർന്ന് അവതരിപ്പിച്ച കോമഡി ഉത്സവ് കാണികളിൽ പൊട്ടിച്ചിരി പടർത്തി. വലിയ ജന പങ്കാളിത്തമാണ് ബാ ത്തിനോസവത്തിന് ഉണ്ടായത്.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.