Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട്ടിലെ ദുരിതബാധിതരെ ചേർത്തു പിടിച് ബാഡ്മിന്റൺ ടൂർണമെന്റ്

01 Sep 2024 16:06 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ച വയനാട്ടിലെ ദുരിതബാധിതരെ ചേർത്തുപിടിക്കാൻ ഒമാനിലെ പ്രമുഖ ബാഡ്മിന്റൺ പരിശീലന കേന്ദ്രമായ ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ടീം അസൈബയുമായി ചേർന്ന് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്ന്റിൽ പങ്കാളികളായത് നൂറുകണക്കിന് ആളുകൾ. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗാലയിലുള്ള അക്കാദമിയിൽ ടൂർണമെന്റ് സംഘടിപ്പിച്ചത്. മെൻസ് ഡബിൾസ് "എ " " ബി", പ്രീമിയർ, വുമൺസ് ഡബിൾസ്, മിക്സഡ് ഡബിൾസ്, വെറ്ററൻ ഡബിൾസ് എന്നീ വിഭാഗങ്ങളിൽ ആണ് മത്സരം നടന്നത്. 

മെൻസ് ഡബിൾസ് പ്രീമിയറിൽ അണ്ടിക സ്യപുത്ര - നിസാർ മുഹമ്മദ് സഖ്യവും, മെൻസ് ഡബിൾസ് " എ" യിൽ അനീസുലാൽ റൂബിലാൽ - പ്രമോദ് ബാലൻ സഖ്യവും, മെൻസ് ഡബിൾസ് "ബി" യിൽ ഫൈസൽ പി - താഹ മുഹമ്മദ് സഖ്യവും, വനിതകളുടെ ഡബിൾസിൽ ബിറ്റ മൻസൂരി - എൽനസ് ഷെർഡൽ സഖ്യവും, മിക്സഡ് ഡബിൾസിൽ ബാല - ലക്ഷ്മി അയ്യർ സഖ്യവും, വെറ്ററൻ ഡബിൾസിൽ ചന്ദ്രശേഖർ - ജിനേഷ് സഖ്യവും, ജേതാക്കളായി. 

ഷായി ഒമാൻ ആൻഡ് ഇക്കോ ക്ളീൻ ചെയർമാൻ നാസർ അൽ ഹാർത്തി, ഷായി ഗ്ലോബൽ ഹെഡ് ഓഫ് ഓപ്പറേഷൻ നിഹാൽ പി, ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ചെയർമാൻ യോഗേന്ദ്ര കത്യാർ, റിസാം, മോർണിംഗ് സ്റ്റാർ ബാഡ്മിന്റൺ ക്ലബ്ബ് അംഗം മധു നമ്പ്യാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, ടീം അസൈബയിലെ ബിജോയ് പാറാട്ട് എന്നിവർ ചേർന്ന് ജേതാക്കൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും സമ്മാനിച്ചു. 

രാവിലെ നടന്ന ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങ് ടീം അസൈബ പ്രസിഡണ്ട് ബിപിൻ പാറാട്ടിന്റെ അധ്യക്ഷതയിൽ മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡണ്ട് സുനിൽ കുമാർ കെ.കെ., സാമൂഹിക പ്രവർത്തകർ റിയാസ് അമ്പലവൻ, ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ചെയർമാൻ യോഗേന്ദ്ര കത്യാർ, മസ്കറ്റ് ബാഡ്മിന്റൺ ക്ലബ് ചെയർമാൻ മുഹമ്മദ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. 

ടീം അസൈബ സെക്രട്ടറി ജഗദീഷ് കീരി സ്വാഗതം പറഞ്ഞു. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശന ഫീസായ അഞ്ചു റിയാൽ, ടൂർണമെന്റ് വീക്ഷിക്കാനെത്തുന്നവർ നൽകിയ സംഭാവന, സമ്മാനകൂപ്പണുകൾ എന്നിവ ഉൾപ്പടെ ടൂർണമെന്റിൽ നിന്നും ലഭിച്ച മുഴുവൻ ആദായവും ദുരിതബാധിതർക്ക് നൽകും. "വയനാട്ടിൽ മരണപെട്ടവരും, സർവ്വതും നഷ്ടപ്പെട്ടവരുമായ നമ്മുടെ സഹോദരന്മാരെ ചേർത്തു പിടിക്കാൻ, ഒയാസിസ് അക്കാദമിയും, ടീം അസൈബയും നടത്തിയ ആത്മാർത്ഥ ശ്രമത്തെ പൂർണ്ണ മനസ്സോടെ പിന്തുണക്കുന്നതായി ടൂർണമെന്റിൽ പങ്കെടുത്തവരും, കാണികളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. 

ടൂർണമെന്റ് വിജകരമാക്കാൻ സഹായിച്ച കളിക്കാർക്കും, കാണികൾക്കും, സാങ്കേതിക സഹായം നൽകിയ മോർണിംഗ് സ്റ്റാർ ബാഡ്മിന്റൺ ക്ലബ് ഭാരവാഹികൾക്കും ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നന്ദി പറയുന്നതായി ഭാരവാഹികൾ പറഞ്ഞു. ഒയാസിസ് ബാഡ്മിന്റൺ ആക്കാദമിക്ക് പുറമെ ലയാലി ഗാല റെസ്റ്റോറന്റ്, ഇക്കോ ക്‌ളീൻ, ഷായ്‌ എന്നിവരായിരുന്നു ടൂർണമെന്റിന്റെ പ്രായോജകർ. സമ്മാനകൂപ്പണിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ കോസ്മോസ് സ്പോർട്സ് നൽകി.


ൾഫ് വാർത്തകൾക്കായി:  https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News