Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊലപാതക ശ്രമം; എഴുപത്തിയഞ്ചുകാരൻ അറസ്റ്റിൽ

13 Aug 2024 19:26 IST

Anvar Kaitharam

Share News :

കൊലപാതക ശ്രമം; എഴുപത്തിയഞ്ചുകാരൻ അറസ്റ്റിൽ


ആലുവ: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എഴുപത്തിയഞ്ചുകാരനെ അറസ്റ്റു ചെയ്തു.

അങ്കമാലി പുളിയനം പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മൂലൻ വീട്ടിൽ മത്തായി (75) യെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. 12 ന് വൈകീട്ടാണ് സംഭവം. വാക്കേറ്റത്തെ തുടർന്ന് അയൽവാസിയായ വിനീഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിനീഷിൻ്റെ തലയോട്ടി പൊട്ടി. കണ്ണിൻ്റെ കാഴ്ചയും നഷ്ടപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വിനീഷ് ചികിത്സയിലാണ്. ഇൻസ്പെക്ടർ ആർ.വി അരുൺകുമാർ, എസ് ഐ മാരായ കെ.പ്രദീപ് കുമാർ, എം.എസ് ബിജീഷ്, വിജു, പി.ഒ റെജി, സീനിയർ സി പി ഒ മാരായ അജിത തിലകൻ, പി.വി വിജീഷ്, ബിന്ദു രാജ്, എബി സുരേന്ദ്രൻ, ജെയ്ജോ ആൻ്റണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു

Follow us on :

More in Related News