Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം.

11 Jun 2024 17:54 IST

santhosh sharma.v

Share News :

വൈക്കം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം,തോട്ടകം ഭാഗത്ത് പുത്തൻതറ വീട്ടിൽ നിബിൻകുമാർ (34)നെയാണ് വൈക്കം സ്റ്റേഷൻ എസ്.ഐ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് തലയാഴം സ്വദേശിയായ യുവാവിനെ ഇയാളുടെ വീടിന് സമീപം വച്ച് പ്രതി ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, വാക്കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും തുടർന്ന്, കരിങ്കൽ കഷണം എടുത്ത് യുവാവിന്റെ തലയ്ക്ക് എറിയുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Follow us on :

More in Related News