Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം;പ്രതികൾ പിടിയിൽ.

17 Sep 2024 18:10 IST

santhosh sharma.v

Share News :

വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരന്തര കുറ്റവാളികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. റ്റി.വിപുരം പുന്നമറ്റത്തിൽ വീട്ടിൽ ഹനുമാൻ കണ്ണൻ എന്ന് വിളിക്കുന്ന കണ്ണൻ (34), റ്റി.വിപുരം തീയക്കാട്ട്തറ വീട്ടിൽ പൊന്നപ്പൻ എന്ന് വിളിക്കുന്ന രാഹുൽ വി.ആർ (33), വെച്ചൂർ അഖിൽ നിവാസിൽ കുക്കു എന്ന് വിളിക്കുന്ന അഖിൽ പ്രസാദ് (32) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടുകൂടി മണ്ണന്താനം ഷാപ്പിന് സമീപം വച്ച് റ്റി.വിപുരം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അനധികൃതമായി പറമ്പിൽ കയറി ഇവർ കക്ക കളിച്ചതിനെ യുവാവ് ചോദ്യം ചെയ്തതിരുന്നു. ഇതിലുള്ള

വിരോധം മൂലം ഇവർ യുവാവിനെ

മണ്ണന്താനം ഷാപ്പിന് സമീപം വച്ച് മർദ്ദിക്കുകയും, സ്കൂട്ടറിന്റെ താക്കോൽ

ഉപയോഗിച്ച് കഴുത്തിനു കുത്തി

കൊലപ്പെടുത്താൻ

ശ്രമിക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർക്കത്തിയതോടെ മൂവരും

സംഭവസ്ഥലത്തുനിന്ന്

കടന്നുകളയുകയുമായിരുന്നു. പരാതിയെ

തുടർന്ന് വൈക്കം പോലീസ് കേസ്

രജിസ്റ്റർ ചെയ്യുകയും വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ തോമസ് കെ.ജെയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ തിരച്ചിലിൽ മൂവരെയും

പിടികൂടുകയുമായിരുന്നു. മൂവർക്കും വൈക്കം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow us on :

More in Related News