Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവിന്റെ മരണം: അതിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സമീപവാസികള്‍ക്ക് രോഗലക്ഷണം

08 Aug 2024 16:11 IST

Shafeek cn

Share News :

നെയ്യാറ്റിന്‍കര: അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കാവിന്‍കുളത്തില്‍ കുളിച്ച സമീപവാസികളില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായ സാഹചര്യത്തില്‍ ജലാശയത്തിലെ വെള്ളത്തിന്റെ സാമ്പിള്‍ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അറിയിച്ചു. കാവിന്‍കുളത്തില്‍ കുളിച്ച യുവാവ് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. 


കാവിന്‍കുളത്തിലെ ജലത്തിന്റെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. പക്ഷെ, ഈ റിപ്പോര്‍ട്ടില്‍ തദ്ദേശവാസികള്‍ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം ഡി.എം.ഒ. വെണ്‍പകല്‍ സി.എച്ച്.സി. സന്ദര്‍ശിച്ചപ്പോള്‍ സമീപവാസികള്‍ ആശങ്കകള്‍ അറിയിക്കുകയായിരുന്നു. 

Follow us on :

More in Related News