Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2025 20:07 IST
Share News :
മസ്കറ്റ്: മസ്‌കറ്റിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലും ഒമാനിലെ ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റലും അംഗീകാര നിറവിൽ. ന്യൂസ് വീക്കിന്റെ മികച്ച സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റല്‍സ് മിഡില്‍ ഈസ്റ്റ് 2026 ലിസ്റ്റിൽ
മസ്‌കത്തിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലിന് ഗ്യാസ്‌ട്രോഎന്ററോളജി, ന്യൂറോളജി, ഓങ്കോളജി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ് എന്നീ അഞ്ച് സ്‌പെഷ്യാലിറ്റികളില്‍ അംഗീകാരം.
ഒമാനിലെ ഒരു ആശുപത്രിയുടെ സ്‌പെഷ്യാലിറ്റികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വിപുലമായ അംഗീകാരമാണിത്.
യു എ ഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ജി സി സി ശൃംഖലകളിലെ ഒന്‍പത് ആശുപത്രികള്‍ ലിസ്റ്റിൽ ഇടം പിടിച്ചു.
ഒമാന്‍, ഡിസംബര്‍, 2025: ജി സി സിയിലെ മുന്‍നിര സംയോജിത ആരോഗ്യപരിചരണ ദാതാക്കളില്‍ ഒന്നായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന് വീണ്ടും അംഗീകാരം. ന്യൂസ് വീക്കിന്റെ മികച്ച സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റല്‍സ് മിഡില്‍ ഈസ്റ്റ്- 2025 ലിസ്റ്റിൽ മസ്‌കത്തിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലും സൊഹാറിലെ ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റലും ഇടംപിടിച്ച് സുപ്രധാന നാഴികക്കല്ല് പിന്നിട്ടു.
ഗ്യാസ്‌ട്രോഎന്ററോളജി, ന്യൂറോളജി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഓങ്കോളജി എന്നിങ്ങനെ അഞ്ച് സ്‌പെഷ്യാലിറ്റികളിലാണ് മസ്‌കത്തിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ അംഗീകാരം നേടിയത്. ഗ്യാസ്‌ട്രോഎന്ററോളജിയിലെ മികവിന് സോഹാര്‍ ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റലും അംഗീകാരം നേടി.
ആഗോള ഡാറ്റ- ഇന്റലിജന്‍സ് കമ്പനിയായ സ്റ്റാറ്റിസ്റ്റയുമായി ചേര്‍ന്നാണ് ന്യൂസ് വീക്ക്, മികച്ച സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റല്‍സ് മിഡില്‍ ഈസ്റ്റ് 2026 റാങ്കിംഗ് തയ്യാറാക്കിയത്. ഏഴ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ആറ് സുപ്രധാന ശാഖകളില്‍ മികവ് പുലര്‍ത്തുന്ന ആശുപത്രികളാണ് ഈ ലിസ്റ്റില്‍ ഇടംപിടിക്കുക. ആഗോളതലത്തിലെ സമശീര്‍ഷ സ്ഥാപനങ്ങളുടെ ശുപാര്‍ശകള്‍, അക്രഡിറ്റേഷന്‍ മികവ്, രോഗീകേന്ദ്രീകൃതവും ഫലപ്രാപ്തിയുള്ളതുമായ പരിചരണത്തിന്റെ പ്രധാന മാനകമായ പേഷ്യന്റ് റിപ്പോര്‍ട്ടഡ് ഔട്ട്കം മെഷേഴ്‌സ് (പ്രോംസ്) നടപ്പാക്കല്‍ എന്നിവ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ മൂല്യനിര്‍ണയം ചെയ്യുന്ന രീതിയാണ് ഈ ലിസ്റ്റിന്റെത്.
നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ജി സി സി മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി ഇ ഒയുമായ അലിഷ മൂപ്പന്‍ പറഞ്ഞു: ''ജി സി സിയില്‍ ഉടനീളമുള്ള ഒന്‍പത് ആശുപത്രികള്‍ക്ക് വിവിധ സെപ്ഷ്യാലിറ്റികളില്‍ അംഗീകാരം ലഭിച്ചുവെന്നത്, ഞങ്ങളുടെ ക്ലിനിക്കല്‍ അന്തരീക്ഷത്തിന്റെ കരുത്തിനെയും ആസ്റ്ററിലെ മെഡിക്കല്‍ വൈദഗ്ധ്യത്തിന്റെയും പ്രതിഫലനമാണ്. സ്‌പെഷ്യലൈസ്ഡും ഫലപ്രാപ്തിയുള്ളതുമായ പരിചരണത്തില്‍ ആഴത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഞങ്ങള്‍, മിഡില്‍ ഈസ്റ്റില്‍ ഉടനീളമുള്ള രോഗികള്‍ക്ക് വീടിന് സമീപത്തുതന്നെ ലോകോത്തര വൈദഗ്ധ്യം പ്രാപ്യമാക്കുന്ന ഒരു ഭാവി കെട്ടിപ്പടുക്കാന്‍ തുടര്‍ന്നും പ്രതിജ്ഞാബദ്ധമാണ്.''
ഈ ലിസ്റ്റിൽ ഒന്‍പത് ആശുപത്രികള്‍ ഉള്‍പ്പെട്ടതിനാല്‍ ഒമാനിന് അപ്പുറം ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ മേഖലയിലെ ശക്തമായ മേൽവിലാസത്തിനാണ് അംഗീകാരം ലഭിച്ചത്. ജി സി സിയില്‍ ഉടനീളമുള്ള 15 ആശുപത്രികള്‍ക്കൊപ്പം, മേഖലയില്‍ ആരോഗ്യപരിചരണ മികവിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ തുടര്‍ന്നും പ്രതിജ്ഞാബദ്ധമാണ്. മികവിന്റെ കേന്ദ്രങ്ങള്‍ വിപുലമാക്കിയും നൂതന പരിശോധനകള്‍ സംയോജിപ്പിച്ചും ശൃംഖലയില്‍ ഉടനീളം മികച്ച ക്ലിനിക്കല്‍ ചട്ടങ്ങള്‍ നടപ്പാക്കിയുമാണ് ഇത് സാധ്യമാക്കുക. സോഹാറിലെയും മസ്‌കത്തിലെയും ആസ്റ്റര്‍ അല്‍ റഫ ആശുപത്രിക്ക് ലഭിച്ച അംഗീകാരം, ഏറ്റവും മികച്ച ഫലപ്രാപ്തിയോടെയും പരിധിയില്ലാത്ത രോഗീ അനുഭവങ്ങളോടെയും സങ്കീര്‍ണവും പ്രത്യേക വൈദഗ്ധ്യവുമുള്ള ചികിത്സകള്‍ നല്‍കാനുള്ള ഗ്രൂപ്പിന്റെ ദീര്‍ഘകാല പ്രതിബദ്ധതയെയാണ് എടുത്തുകാട്ടുന്നത്.
Follow us on :
Tags:
More in Related News
Please select your location.