Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമസഭാ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

19 Mar 2026 19:22 IST

CN Remya

Share News :

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നിര്‍വഹിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു റാന്‍ഡമൈസേഷന്‍. ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും നിര്‍ണയിക്കുന്ന നടപടിയാണ് ആദ്യഘട്ട റാന്‍ഡമൈസേഷനില്‍ പൂര്‍ത്തിയായത്. ജില്ലയിലെ 1791 പോളിംഗ് സ്റ്റേഷനുകളിലേക്കായി വോട്ടിംഗ് യന്ത്രത്തിന്റെ 2147 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 2307 വിവിപാറ്റ് യന്ത്രങ്ങളുമാണ് റാന്‍ഡമൈസ് ചെയ്തത്. ഈ യന്ത്രങ്ങളുടെ സീരിയല്‍ നമ്പര്‍ സഹിതമുള്ള പട്ടിക വരണാധികാരികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും നല്‍കി.

വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളിലേക്ക് നിശ്ചയിച്ച നല്‍കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റ് മെഷീനുകളുടെയും എണ്ണം ചുവടെ.

മണ്ഡലം, വോട്ടിംഗ് യന്ത്രങ്ങള്‍, വിവിപാറ്റ് എന്ന ക്രമത്തിൽ 

1.പാലാ- 260 , 279

2.കടുത്തുരുത്തി -246 ,264

3.വൈക്കം-216, 232

4.ഏറ്റുമാനൂര്‍-212, 228

5.കോട്ടയം-225,242

6.പുതുപ്പള്ളി-241, 259            

7.ചങ്ങനാശേരി-246,264

8.കാഞ്ഞിരപ്പള്ളി- 240,258

9.പൂഞ്ഞാര്‍-261,281

മാര്‍ച്ച് 27ന് ഈ മെഷീനുകള്‍ നാട്ടകത്തെ ജില്ലാവെയര്‍ ഹൗസില്‍നിന്ന് അതത് നിയോജകമണ്ഡലങ്ങളിലെ വോട്ടിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റും.

Follow us on :

More in Related News