Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2025 18:20 IST
Share News :
മസ്‌കറ്റ്: ഒമാന്‍ എസ് കെ എസ് എസ് എഫ് ആസിമ മേഖല 'സര്‍ഗലയം 2025' വെള്ളിയാഴ്ച്ച യൂസുഫ് അസദി നഗറിൽ (സീബ് ഫാമില്‍) വെച്ച് വളരെ വിപുലമായ ഒരുക്കങ്ങളോടെ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒമാനിലെ പ്രഥമ സര്‍ഗലയമാണ് ഇത്തവണ അരങ്ങേറുന്നത്. മസ്‌കറ്റ് ആസിമ മേഖലയിലെ ഒമ്പത് ഏരിയകളില്‍ നിന്നായി ഇരുന്നൂറില്‍ പരം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന 'സര്‍ഗലയം 2025' വെള്ളിയാഴ്ച്ച ഉച്ചക്ക് മൂന്ന് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും.
ഏരിയ തല മത്സരങ്ങളിലെ വിജയികളാണ് ആസിമ മേഖല കലാമാമാങ്കത്തില്‍ മത്സരിക്കുന്നത്. കഥ, കവിത, മദ്ഹ് ഗീതം, ചിത്ര രചന, ബുര്‍ദ തുടങ്ങിയ വ്യത്യസ്ത ഇനം മത്സരങ്ങള്‍ അരങ്ങേറും. ദഫ് പ്രദര്‍ശനവും ഉണ്ടായിരിക്കും.
ഒമാനിലെ മത, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ മാറ്റുരക്കും. കുടുംബങ്ങള്‍ അടക്കം അഞ്ഞൂറില്‍ പരം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘടകര്‍ അറിയിച്ചു.
ആസിമ മേഖല പ്രസിഡന്റ് അബ്ദുല്ല യമാനി, സെക്രട്ടറി സിദ്ദീഖ് എ പി, ട്രഷറര്‍ സക്കറിയ ഹാജി സീബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.