Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2026 21:20 IST
Share News :
തലയോലപ്പറമ്പ്: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വേലിയിൽ കെട്ടിയ വലയിൽ കുടുങ്ങിയ ഭീമൻ പെരുമ്പാമ്പിനെ സർപ്പ അംഗങ്ങൾ പിടികൂടി. തലയോലപ്പറമ്പ് കെ.ആർ ഓഡിറ്റോറിയത്തിന് സമീപം
വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചന്തതോടിന് സമീപം റോഡരികിലുള്ള വേഴവേലിൽ പുരുക്ഷേത്തമൻ്റെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത പുരയിടത്തിലെ വേലിയിലാണ് ഭീമൻ പെരുമ്പാമ്പ് കുടുങ്ങിയത്. ഏതാനും ദിവസം മുമ്പ് ജെ സി ബി ഉപയോഗിച്ച് പുരയിടം വൃത്തിയാക്കിക്കുന്നു. ഇത് വഴി പോയ സമീപവാസിയാണ് വേലിയിലെ അനക്കം കണ്ട് നോക്കിയപ്പോൾ പാമ്പ് കുരുങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം സമീലിനെ വിവരം അറിയിക്കുകയായിരുന്നു. സർപ്പ അംഗങ്ങളായ അരയൻകാവ് സ്വദേശി പി.എസ് സുജയ്, ഇറുമ്പയം സ്വദേശി ജോൺസൺ എന്നിവർ എത്തി വലയിൽ കുരുങ്ങി കിടന്ന പാമ്പിനെ വല പൊട്ടിച്ച് ഏറെ പ്രയാസപ്പെട്ട് പിടികൂടി ചാക്കിലാക്കുകയായിരുന്നു. പിടികൂടിയ പാമ്പിനെ ഫോറസ്റ്റിന് കൈമാറുമെന്ന് സർപ്പ അംഗം സുജയ് പറഞ്ഞു. ചന്തതോടും ഇതിനോട് ബന്ധപ്പെട്ട് കിടക്കുന്ന കുറുന്തറപ്പുഴയും പതിറ്റാണ്ടുകളായി പുല്ലും,പോളയും വളർന്ന്
നീരൊഴുക്ക് നിലച്ച് കിടക്കുന്നത് മൂലം പെരുമ്പാമ്പുകളുടെയും മറ്റ് വിഷജീവികളുടെയും ആവാസകേന്ദ്രമായി മാറിയെന്ന് തീരദേശ വാസികൾ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.