Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2024 18:02 IST
Leo T Abraham
Share News :
ദുബായ് ∙ ആർട്ട് യുഎഇ പതിനഞ്ചാം വാർഷികത്തിൽ 15 കലാ പ്രദർശനങ്ങളും ആർട്ട് അവാർഡുകളും നടത്തുന്നു. ഗ്ലോബൽ ആർട്ട് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ടുള്ള 150–ാം കലാ പ്രദർശനം ദുബായ് ഷെയ്ഖ് സായിദ് റോഡിലെ പി ഓ പി ഗാലറിയിൽ നടന്നു. ദുബായ് ഭരണാധികാരിയുടെ സ്ഥാനാരോഹണ വാർഷിക ദിനത്തിൽ 'സക്സസ് ദുബായ്' എന്ന പേരിൽ എമിറാത്തി ചിത്രകാരൻ അബ്ദുൽ റൗഫ് അൽ ഖൽഫാന്റെ ചിത്രങ്ങളുടെ പ്രദർശനം ഷെയ്ഖ് മാന ബിൻ ഹാഷിർ അൽ മക്തൂം, പി ഓ പി ഇൻവെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ അലക്സ് ലീ എന്നിവർ ചേർന്ന് നിർവഹിച്ചു. ഷെയ്ഖ് ഒമർ ബിൻ സായിദ് അൽ നഹ്യാൻ പ്രൈവറ്റ് ഓഫീസ് സിഇഒ അംന അൽ ദാഹിരി ആദ്യ ചിത്രം ഏറ്റുവാങ്ങി.
അറബ് ലോകത്തെ ആദ്യത്തെ ഇന്റർനാഷനൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ യുഎഇ സ്വദേശി സുആദ് അൽ സുവൈദി മുഖ്യാതിഥി ആയിരുന്നു. പ്രമുഖ ഫാഷൻ ഡിസൈനർ ഹിന്ദ് അൽ ഖൂറി, ഫ്രഞ്ച് കോൺസുൽ പാസ്കൽ റുഫി, ഓസ്ട്രിയൻ കോൺസൽ ബോബ് മോറിസൺ, ആർട്ട് യുഎഇ യൂത്ത് ഫൗണ്ടർ സായ ഫതൂം, കോ ഫൗണ്ടർ സക്കറിയ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.