Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2026 19:48 IST
Share News :
ആരാമ്പ്രം: മെയ് ദിനാഘോഷത്തിന്റെ ഭാഗമായി പൂനൂർ പുഴയുടെ സംരക്ഷണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'ആരാമ്പ്രം ജനകീയ പുഴ ശുചീകരണം' ശ്രദ്ധേയമായി. പൂനൂർ പുഴ സംരക്ഷണ സമിതിയുടെയും ആരാമ്പ്രം ജനകീയ വാട്സ്ആപ്പ് കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
പൂനൂർ പുഴ സംരക്ഷണ സമിതി പ്രസിഡണ്ട് അബൂബക്കർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും നീക്കം ചെയ്ത് പുഴയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുന്നേറ്റം സംഘടിപ്പിച്ചത്.
ശുചീകരണ യജ്ഞത്തിൽ സമിതി ഭാരവാഹികളായ മജീദ് പൂളക്കാടി (സെക്രട്ടറി), ബഷീർ എ.പി. (വൈസ് പ്രസിഡന്റ്) എന്നിവരും
ആരാമ്പ്രം ജനകീയ വാട്സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിന്മാരായ ഷഫീഖ് കെ.എം, ലത്തീഫ് വാഴയിൽ , ജലീൽ കള്ളിക്കൂടത്തിൽ
തുടങ്ങിയവർ സജീവമായി പങ്കെടുത്തു. കൂടാതെ മുഹമ്മദ് പൂളക്കാടി, ടി.കെ. അബൂബക്കർ, നിസാർ കുന്നുമ്മൽ, ഷൗക്കത് കുന്നുമ്മൽ, മുനീർ എ.കെ, ബാവ കരക്കാട്ട് കുഴിയിൽ, അബൂബക്കർ പൂളക്കാടി എന്നിവരും പുഴ ശുചീകരണ ദൗത്യത്തിന്റെ ഭാഗമായി.
വരും ദിവസങ്ങളിലും പുഴയുടെ സംരക്ഷണത്തിനായി വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Follow us on :
More in Related News
Please select your location.