Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരാമ്പ്രം ദേശത്തെ ആദ്യ വനിതാ പോലീസ്; ഏഴാം റാങ്ക് ജേതാവ് ജാസ്മിനെ ആദരിച്ച് ആരാമ്പ്രം വനിതാ ലീഗ്

05 May 2026 19:37 IST

MUHAMMED POOLAKKADI

Share News :


മടവൂർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച വനിതാ പോലീസ് കോൺസ്റ്റബിൾ (NCA) റാങ്ക് ലിസ്റ്റിൽ ഏഴാം റാങ്ക് കരസ്ഥമാക്കി ജാസ്മിൻ കെ.കെ. നാടിന് അഭിമാനമായി. ആരാമ്പ്രം പ്രദേശത്തുനിന്നും പോലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത എന്ന ചരിത്രപരമായ നേട്ടമാണ് ജാസ്മിൻ കൈവരിച്ചിരിക്കുന്നത്.


മികച്ച വിജയം നേടിയ ജാസ്മിനെ ആരാമ്പ്രം പതിനാലാം വാർഡ് വനിതാ ലീഗ് കമ്മിറ്റി ആദരിച്ചു. വനിതാ ലീഗ് പ്രവർത്തകർ ജാസ്മിന്റെ വീട്ടിലെത്തിയാണ് അഭിനന്ദനങ്ങളും ഉപഹാരവും കൈമാറിയത്.


ചടങ്ങിൽ വാർഡ് വനിതാ ലീഗ് പ്രസിഡന്റ് ഷമീറ കുറ്റിഒയത്തിൽ, വാർഡ് മെമ്പർ സാലിഹ ഇബ്രാഹിം, സെക്രട്ടറി സജ്‌ന എരേക്കൽ, വൈസ് പ്രസിഡണ്ട് ഷബ്‌ന എളമ്പിലാശ്ശേരി, ജോ. സെക്രെട്ടറി ഷാഹിന എടക്കാട്ട്, ജസീല എന്നിവരും പങ്കെടുത്തു.


ആരാമ്പ്രം സ്വദേശി നിയാസ് അലി എടക്കാടിന്റെ ഭാര്യയാണ് ജാസ്മിൻ. കഠിനാധ്വാനത്തിലൂടെ ഔദ്യോഗിക പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജാസ്മിൻ, പ്രദേശത്തെ മറ്റു യുവതികൾക്കും വലിയൊരു പ്രചോദനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

Follow us on :

More in Related News