Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 10:52 IST
Share News :
പയ്യോളി: ജപ്തി ഭീഷണിയിൽ നിന്ന് കിടപ്പാടം സംരക്ഷിക്കാൻ ഇരകളുടെ കൺവെൻഷൻ ഇന്ന് പയ്യോളിയിൽ നടക്കും. ദരിദ്രരുടെ കിടപ്പാടങ്ങൾ ജപ്തി ചെയ്യുന്നതല്ല എന്ന സർക്കാർ വാഗ്ദാനം നിലനിൽക്കെയാണ് അവയെയൊക്കെ ലംഘിച്ചു കൊണ്ട് ധനകാര്യ സ്ഥാപനങ്ങൾ വ്യാപകമായി കിടപ്പാട ജപ്തി നടത്തിക്കൊണ്ടിരിക്കുന്നത്. പയ്യോളി തച്ചൻകുന്നിൽ അഞ്ചു ലക്ഷം രൂപയുടെ കടബാധ്യതക്കുവേണ്ടിയാണ് 50 ലക്ഷം രൂപ മാർക്കറ്റു വിലയുള്ള ഒരു വീട്ടിൽ നിന്നും രോഗിയായ കുടുംബനാഥനും വൃദ്ധയായ മാതാവും ഭാര്യയും മകളും മകനുമടങ്ങുന്ന കുടുംബത്തെ പോലീസ് സഹായത്തോടെ വലിച്ചിറക്കി പയ്യോളി കോ ഓപ്പറേറ്റീവ് അർബ്ബൻ ബാങ്ക് ജപ്തി ചെയ്തത്.
കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും എതിർക്കുന്നുവെന്നു പറയുന്ന ജനവിരുദ്ധ സർഫാസി നിയമത്തിന്റെ പേരു പറഞ്ഞാണ് ധനകാര്യ സ്ഥാപനങ്ങൾ രോഗവും കോവിഡും സാമ്പത്തിക തകർച്ചയും കാരണം അടക്കാൻ കഴിയാതെ പോയ കടത്തിന്റെ പേരുപറഞ്ഞ് ഈ മനുഷ്യത്വവിരുദ്ധമായ ജപ്തി നടപടികൾ നടത്തുന്നത്.ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ രൂപപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പയ്യോളി മേഖലയിലെ ജപ്തി ഭീഷണി നേരിടുന്നവരുടെ കൺവെൻഷൻ ഡിസംബർ 2,തിങ്കളാഴ്ച രണ്ടുമണിക്ക് പയ്യോളി ഐ.പി.സിറോഡിലുള്ള കണ്ണംവെള്ളി ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നത്.തുടർന്ന് വൈകുന്നേരം 4 മണിക്ക് പയ്യോളി ടൗണിൽ നടക്കുന്ന പൊതുയോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.