Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2024 07:49 IST
Share News :
തലയോലപ്പറമ്പ്: പെട്രോൾ അടിക്കുന്നതിന് പമ്പിൽ ഗൂഗിൾ പേ വർക്ക് ചെയ്യുന്നില്ല എന്നു പറഞ്ഞതിൽ പ്രകോപിതരായ ബൈക്കിൽ എത്തിയ യുവാക്കൾ പമ്പ് ജീവനക്കാരനെയും
വഴിയിൽ മറ്റൊരു യുവാവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കടന്ന് കളഞ്ഞു. ഞായറാഴ്ച രാത്രി 11 മണിയോടെ തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലാണ് സംഭവം.
ഇല്ലി തൊണ്ടിന് സമീപമുള്ള കല്ലോലിക്കൽ ഫ്യൂവൽസ് പെട്രോൾ പമ്പ് ജീവനക്കാരൻ അപ്പച്ചൻ (65 ) നെ മർദ്ദിച്ച് അവശനാക്കിയ ശേഷം അവിടെ നിന്നും കടന്ന് കളഞ്ഞ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം തലയോലപ്പറമ്പ് മിനി സിവിൽ സ്റ്റേഷന് സമീപം വച്ച് ഉമ്മാംകുന്ന് വളളിക്കുന്ന് കാലായിൽ ഷാ(40) നെ വാക്ക് തർക്കത്തിനിടെ
കുത്തി പരിക്കേൽപ്പിച്ച ശേഷം കടന്ന് കളയുകയായിരുന്നു. സാരമായി പരിക്കേറ്റ ഷായെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെ സി സി ടി വി പരിശോധിച്ച് അക്രമകാരികളെ പിടികൂടാൻ അന്വോഷണം ശക്തമാക്കിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.