Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Dec 2024 08:31 IST
Share News :
ന്യൂയോര്‍ക്ക്: ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടി ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ചരിത്രം കുറിച്ചു. മികച്ച സംവിധാനത്തിന് പായല്‍ കപാഡിയക്ക് നോമിനേഷന്‍ ലഭിച്ചു. സംവിധാനത്തിന് ആദ്യമായാണ് ഇന്ത്യയില്‍നിന്നുള്ള ഒരാള്‍ക്ക് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്നത്. മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രത്തിനും നാമനിര്‍ദേശം ചെയ്യപ്പെട്ടു.
82-ാമത് ഗോള്‍ഡന്‍ ഗ്ലോബിനുള്ള നോമിനേഷനുകള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇന്തോ-ഫ്രഞ്ച് സംയുക്ത നിര്‍മാണ സംരംഭമാണ് ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്‌സിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. മലയാള നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തില്‍. കാന്‍ ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രിക്‌സ് പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്.
Follow us on :
Tags:
Please select your location.