Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അലിഫ് മദ്റസ : പ്രഥമ പൊതുപരീക്ഷ റിസൾട്ട് പ്രഖ്യാപിച്ചു.

25 Apr 2025 03:06 IST

ISMAYIL THENINGAL

Share News :

ദോഹ: വിദ്യാർത്ഥികളുടെ മത - ധാർമ്മിക പഠനരംഗത്ത് നൂതന ബോധന രീതിയുമായിട്ടാണ് 5 വർഷം മുൻപ് അലിഫ് അക്കാദമി കടന്നു വന്നത്.അലിഫിന്റെ പ്രഥമ ബാച്ചിലെ 61 കുട്ടികളാണ് ഇക്കുറി അലിഫ് പൊതുപരീക്ഷ എഴുതിയത് . ഖുർആൻ , തജ്‌വീദ് , ഹിഫ്‌ള് എന്നിവക്ക് പുറമെ ഫിഖ്ഹ് , അഖ്ലാഖ്‌ , അഖാഇദ് , അറബിക് എന്നീ വിഷയങ്ങളിൽ ആയി ആണ് പൊതുപരീക്ഷ മൂല്യ നിർണ്ണയം നടന്നത്.


പരീക്ഷാ പേപ്പറിലെ മാർക്കിന് പകരം ജീവിതത്തിലെ മാറ്റത്തിനാണ് ചെറിയ ക്‌ളാസുകളിലെല്ലാം അലിഫ് മാർക്കു നൽകുന്നത്. അഞ്ചാം ക്‌ളാസിൽ മാത്രമാണ് പൊതുപരീക്ഷയും മാർക്ക് ലിസ്റ്റും, സർട്ടിഫിക്കറ്റും നൽകുന്നതെന്നതിനാൽ വിവിധ ഘട്ടങ്ങളിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.


200ൽ 198 മാർക്ക് നേടിയ അറൂഷ് നവാൽ പ്രഥമ അലിഫ് പൊതുപരീക്ഷയുടെ ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ, 200ൽ 194 മാർക്ക് നേടിയ ആദില മുനീർ രണ്ടാം റാങ്കു നേടി. 

200 ൽ 193 മാർക്ക് വീതം നേടി നുറയ്സ്, അസ്സ മറിയം എന്നിവർ മൂന്നാം റാങ്ക് പങ്കിട്ടു .

90% ത്തിനു മുകളിൽ മാർക്ക് വാങ്ങി ഫുൾ എ+ നേടിയ ഐഷ സംറീൻ , സീഷാൻ, ഹംദ ഹുസ്സൈൻ, ഫിൽസ ഫായിസ്, ഫൈഹ റാഷിദ്, തലാൽ അഹമ്മദ് മൂസ, സൻഹ മറിയം എന്നിവരും തിളക്കമാർന്ന വിജയം കരസ്ഥമാക്കി .


ആദ്യ പൊതുപരീക്ഷയിൽ -

80% ത്തിനു മുകളിൽ മാർക്ക് വാങ്ങി ഡിസ്റ്റിങ്ഷനോട് കൂടി പാസായ വിദ്യാർത്ഥികൾ: 

ജുആൻ ജാഫറൻ, ഐറ ഫാത്തിമ, മൻഹ, റഷ ഫാത്തിമ, നശ്‌വ, അസാൻ ഷഫീൻ, ഡാനിയ, ഫാദിയ ത്വാഹിർ , നസ്‌മിൻ കെ.ടി, ആയിഷ മൻഹ, റീഹാബ് നസീർ , അൽവീന , മറിയം ഷെരീഫ്, ലൈബ ലബീബ് , നാഫിസ്,സാക്കിയ, തമീം റിയാസ് , മിനാൻ മുസമ്മിൽ, മുഹമ്മദ് ഷെഹ്‌സാദ് , ബിൻയാമീൻ.


28 വിദ്യാർത്ഥികൾ 60% മുകളിൽ മാർക്കോടെ ഫസ്റ്റ് ക്‌ളാസ് നേടി ഹയർ ക്‌ളാസിലേക്കു അർഹത നേടി .

അലിഫ് അക്കാഡമി ചെയർമാൻ അക്ബർകാസിം , ഡയറക്ടർ മുനീർ സലഫി -മങ്കട , MES അലിഫ് പ്രധാന അധ്യാപകൻ ഉസ്മാൻ മയ്യേരി , അലിഫ് വക്ര ബ്രാഞ്ച് പ്രധാനാധ്യാപകൻ ഡോ. അബ്ദുൽ അഹദ് മദനി, ഓൾഡ് എയർപോർട്ട് ഖുർആൻ ഫാക്വൽറ്റി ഡോ. അബ്ദുള്ള തിരൂർക്കാട്, പരീക്ഷ കൺട്രോളർ മനാസിൽ അൻസാരി , വക്ര ബ്രാഞ്ച് അഡ്മിനിസ്ട്രേറ്റർ നൗഷാദ് കരിപ്പ് , സോഷ്യൽ മീഡിയ കോർഡിനേറ്റർ റാഷിദ് മുഗളിന, കൺവീനർ സാജിദ് താനൂർ എന്നിവർ പങ്കെടുത്തു .


Follow us on :

More in Related News