Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം

17 Feb 2025 12:46 IST

Shafeek cn

Share News :

ഇന്ന് പുലർച്ചെ 5.30-ന് ഡൽഹിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ബിഹാറിലും ഭൂചലനം. രാവിലെ എട്ടുമണിയോടെ ബിഹാറിലെ സിവാനിലാണ് ഭൂചലനമനുഭവപ്പെട്ടത്. ഡല്‍ഹിയിലുണ്ടായതിന്റെ തുടര്‍ച്ചലനമാണോ ബിഹാറില്‍ അനുഭവപ്പെട്ടത് എന്നതില്‍ വ്യക്തതയില്ല. എന്നാൽ ഇതിന്റെ പ്രഭവകേന്ദ്രം 10 കിലോ മീറ്റര്‍ ആഴത്തിലാണെന്ന് ദേശീയ ഭൂകമ്പപഠന കേന്ദ്രം പറയുന്നു.


രാവിലത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയായിരുന്നു. തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മുൻകരുതലെന്ന നിലയിൽ ആളുകൾ പലരും വീടുകളിൽ നിന്ന് ഇറങ്ങിയോടി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല.


ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ശക്തമായ ഭൂചലനം ഉണ്ടാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡെൽഹി-എൻസിആർ ഭൂകമ്പ മേഖല നാലിൽ ൽ സ്ഥിതി ചെയ്യുന്നതിനാൽ മിതമായതും ശക്തവുമായ ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നതാണ്.

Follow us on :

More in Related News