Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരഞ്ഞെടുപ്പ് ദിവസവും തലേന്നും അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം

02 Apr 2026 20:07 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ ഒൻപതിനും ഏപ്രിൽ എട്ടിനും ദിനപ്പത്രങ്ങൾ ഉൾപ്പെടെയുള്ള അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങൾക്കും മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ (എം.സി.എം.സി) അംഗീകാരം വാങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.  

രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും വ്യക്തികളും നൽകുന്ന പരസ്യങ്ങൾക്ക് ഈ നിബന്ധന ബാധകമാണ്. വോട്ടെടുപ്പിന് തൊട്ടു മുൻപ് തെറ്റിധാരണ സൃഷ്ടിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇത്തരം പരസ്യങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും തെരഞ്ഞെടുപ്പ് കമ്മീന്റെ മാർഗനിർദേശങ്ങളും ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന തീയതിക്ക് രണ്ടു ദിവസം മുൻപ് പരസ്യത്തിന്റെ അന്തിമ ഡിസൈനിന്റെ രണ്ടു പകർപ്പുകൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ സഹിതം എം.സി.എം.സി മെംബർ സെക്രട്ടറിയായ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സമർപ്പിക്കണം. 



Follow us on :

More in Related News