Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2025 20:44 IST
Share News :
ചാവക്കാട്:കുടക്കമ്പി കഴുത്തിൽ കുത്തി ഗുരുതര പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.ചാവക്കാട് തിരുവത്ര മുട്ടിൽ ബീരാവൂ മകൻ ഷാഹു(45)വിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ എസ്ഐ ശരത് സോമൻ,ജിഎഎസ്ഐ അൻവർ സാദത്ത്,സിപിഒ പ്രദീപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.ഓണാഘോഷത്തിനിടെ പൂക്കളം ഇടുന്നതിനിടയ്ക്കാണ് സംഭവം ഉണ്ടായത്.തിരുവത്രയിലുള്ള വെളിയംകോട് ഹൈദ്രോസ് കുട്ടി മകൻ ഗഫൂറിനാണ് ഗുരുതരമായി പരിക്കേറ്റത്.പരിക്കേറ്റ ഗഫൂർ തൃശൂർ മെഡിക്കൽ കോളേജ് ആശപത്രിയിൽ ചികിത്സയിലാണ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Follow us on :
Tags:
Please select your location.