Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോക്ടറിൽ നിന്നും പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ

28 Dec 2024 23:22 IST

Fardis AV

Share News :


        കോഴിക്കോട് : ഓമശ്ശേരി സ്വദേശിയായ ഡോക്ടറിൽ നിന്നും പണം തട്ടിയ കേസിലെ പ്രതി തിരൂരങ്ങാടി പത്തിനാരിങ്ങൽ സ്വദേശി കൂർമത്ത് വീട്ടിൽ മുഹമ്മദ് ഷെരീഫ് (48) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്.

        ഡോക്ടർ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി പത്രത്തിൽ പരസ്യം ചെയ്തത് കണ്ട പ്രതി ഫണ്ട് തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പേപ്പർ വർക്കുകൾക്കും ട്രാൻസ്ഫർ ചാർജിനുമായി 89,800 രൂപ പ്രതിയുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അയപ്പിക്കുകയും ഹോസ്പിറ്റലിൽ ഫണ്ടിലേക്ക് തരാന്ന് പറഞ്ഞ് രൂപ നൽകാതെ പറ്റിക്കുകയും ചെയ്തു. ഇയാളുടെ കൂട്ടു പ്രതികളിൽ ഒരാളെ രണ്ടാഴ്ച മുൻപ് നടക്കാവ് പോലീസ്അറസ്റ്റ് ചെയ്തു. ഇപ്പോൾ ജയിലിലാണ്  

       അന്വേഷണത്തിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ തിരൂരങ്ങാടിയിലുള്ള വീട്ടിലാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നടക്കാവ് പോലീസ് ഇൻസ്പെക്ടർ പ്രജീഷിന്റെ നിർദ്ദേശാനുസരണം, എസ്‌ഐ ലീല, എഎസ്‌ഐ ശ്രീശാന്ത്, എസ്‌സിപിഒ ശിഹാബ്, സിപിഒ സുബൈർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ വീട്ടിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ നോർത്ത് പരവൂർ , മൂവാറ്റുപുഴ എന്നിവിടങ്ങളിൽ സമാന തട്ടിപ്പ് കേസ് നിലവിലുണ്ടെന്ന് നടക്കാവ് പോലീസ് പറഞ്ഞു, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow us on :

More in Related News