Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ബുള്ളറ്റും കാറും കൂട്ടി ഇടിച്ച് അപകടം; യുവാവിനും പെൺ സുഹൃത്തിനും പരിക്ക്.

17 Aug 2026 23:02 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ബുള്ളറ്റും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് ഓടിച്ച യുവാവിനും പിന്നിൽ ഇരുന്ന് സഞ്ചരിച്ച പെൺ സുഹൃത്തിനും പരിക്ക്. ഇല്ലിത്തൊണ്ട് ജംഗ്ഷനിൽ തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയാണ് അപകടം. തലപ്പാറ ഭാഗത്ത് നിന്നും പള്ളിക്കവല ഭാഗത്തേക്ക് വരികയായിരുന്നു ഇരുചക്രവാഹനം. പോക്കറ്റ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറുകയായിരുന്നു ഓൾട്ടോ കാർ. മുന്നിൽ പോയ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ബുള്ളറ്റിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് ബുള്ളറ്റിന് പിന്നിൽ ഇരുന്ന് സഞ്ചരിച്ചിരുന്ന എറണാകുളം സ്വദേശിനിയായ 23 കാരിക്ക് സാരമായി പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന എറണാകുളം സ്വദേശിയായ 26കാരനും നിസ്സാര പരിക്കേറ്റു.ഇരുവരെയും പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം തകർന്നു. പ്രധാന റോഡിൽ 10 മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു.

Follow us on :

More in Related News