Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 09:44 IST
Share News :
കോഴിക്കോട് : അറബിക് കോ ളെജുകളുടെ കൂട്ടായ്മയായ കോ- ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളെജസ് (സി ഐ സി) ജന റൽ സെക്രട്ടറി അബ്‌ദുൽ ഹക്കീം ഫൈസി ആദ്യശേരി മത രാഷ്ട്രവാദം ഒളിച്ചുകടത്താൻ ശ്രമിക്കുന്നെന്ന് സമസ്ത മുശാവറ അംഗങ്ങളായ
വാക്കോട് മൊ യ്‌തീൻകുട്ടി ഫൈസി, കെ.ഹൈദർ ഫൈസി പനങ്ങാങ്ങര, അസ്‌ഗറലി ഫൈസി പട്ടിക്കാട്, പി.എം.അബ്‌ദുസലാം ബാഖവി വടക്കേക്കാട് എന്നിവർ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവർ ഇദ്ദേ ഹത്തിനു പിന്നിലുണ്ടെന്നു സംശ യിക്കുന്നതായും ഇത്തരം വി ദ്വേഷ പ്രവർത്തനങ്ങളെ അംഗീ കരിക്കാൻ കഴിയില്ലെന്നും മുശാ വറ അംഗങ്ങൾ പറഞ്ഞു.
സമ സ്തയെ തകർക്കാനും സമസ്ത യെയും ലീഗിനെയും തമ്മിൽ തെറ്റിക്കാനും ആദ്യശേരി ശ്രമിച്ച തിന്റെ തെളിവുകൾ ലഭിച്ചിട്ടു ണ്ടെന്നും ഇവർ
ആരോപിച്ചു. സിഐസി നശിച്ചു പോകരുതെന്നു കരുതി ഒത്തുതീർപ്പിനായി ഒട്ടേ റെ ചർച്ചകൾ നടത്തി. എന്നാൽ ഫൈസി സ്വന്തം നി ലപാട് മാത്രം ശരി എന്ന തൻ്റേടത്തോടെയുള്ള നിലപാടാണ് ഇദ്ദേഹം സ്വീകരിച്ചത്.
വാഫി കോഴ്സ് പൂർത്തീകരിച്ച വർക്കു സർട്ടിഫിക്കറ്റ് നൽകു മ്പോൾ അതിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ പേര് നൽകണമെന്ന മർകസ് കമ്മിറ്റി യുടെ തീരുമാനം ധിക്കരിച്ചുകൊ ണ്ടാണ് ഇദ്ദേഹത്തിൻെ ധിക്കാരം തുടങ്ങിയത്.
തുടർന്ന് സിഐസി പ്രസിഡ , മർകസ് പ്രസിഡന്റുമായിരു ന്ന ഹൈദരലി ശിഹാബ് തങ്ങൾ രേഖാമൂലം നിർദേശിച്ചിട്ടും അത്
അദ്ദേഹം അനുസരിച്ചില്ല.
സമസ്തയെ അംഗീകരിക്കാൻ കഴിയില്ല എന്നാണ് ഹക്കീം ഫൈസിയുടെ നിലപാടെങ്കിൽ അതു പറഞ്ഞാൽ മതി. വീണ്ടും ചർച്ചയ്ക്കൊരുങ്ങിയപ്പോഴാണു ഹക്കീം ഫൈസിയെ സിഐസി ജനറൽ സെക്രട്ടറിയായി ഏകപക്ഷീയമായി പ്രഖ്യാപിച്ചത്.
സമസ്ത നേരത്തെ ചൂണ്ടിക്കാ ട്ടിയ ഒൻപത് നിർദേശങ്ങൾ നടപ്പാ ക്കുന്നതു വരെ ഇനി സിഐസി യുമായി ചർച്ചയില്ലെന്നും ഇക്കാര്യത്തിൽ കർശന നിലപാ ട് ശക്തമാക്കണോ എന്ന കാര്യം മുശാവറ തീരുമാനിക്കുമെന്നും ഇവർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.