Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരു കൈകളും ബന്ധിച്ച് വൈക്കം വേമ്പനാട്ടുകായാൽ ഒരുമണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് നീന്തിക്കയറി പത്ത് വയസ്സുകാരി ചരിത്രനേട്ടം സ്വന്തമാക്കി.

24 Dec 2024 13:50 IST

santhosh sharma.v

Share News :

വൈക്കം: ഒരുമണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് വൈക്കം വേമ്പനാട്ടുകായലിൻ്റെ 7കിലോമീറ്റർ വരുന്ന ദൂരം ഇരു കൈകളം ബന്ധിച്ച് നീന്തിക്കയറി പത്ത് വയസ്സുകാരി

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്

സ്വന്തമാക്കി. കോതമംഗലം വരപ്പെട്ടി മലമുകളിൽ അജിംസ്, ഫാത്തിമ ദമ്പതികളുടെ മകളും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുമായ റെയ്‌സ അജിംസ് ആണ് ചരിത്രനേട്ടം കുറിച്ചത്. കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിലായിരുന്നു ചരിത്രനേട്ടത്തിനായുള്ള പരിശീലനം നടത്തിയത്. രാവിലെ 8.17 ന് ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും  

ആരംഭിച്ച് 9.57 ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിൽ നീന്തിക്കയറി. വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്. ബിജുവിന്റെ നേതൃത്വത്തിൽ റെയ്സയെ സ്വീകരിച്ചു.തുടർന്ന് നടന്ന അനുമോദനയോഗം

വൈക്കം നഗരസഭ ചേർപേഴ്സൺ പ്രീത രാജേഷ് ഉൽഘാടനം ചെയ്തു. 

വൈക്കം തഹസീൽദാർ എ.എൻ ഗോപകുമാർ,

എസ് ടി ഒ റ്റി പ്രദാപ്കുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. കെ അനിൽകുമാർ, ഡോക്ടർ പ്രേംലാൽ തുടങ്ങി നിരവധി പേർ ആശംസകൾ നേർന്നു. 21റെക്കോഡുകൾക്ക് കുട്ടികളെ പ്രാപ്തരാക്കിയ കോതമംഗലം ഡോൾഫിൻ അക്വാട്ടിക് കോച്ച് ബിജുതങ്കപ്പൻ, പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ.സൈനു എന്നിവരെ വൈക്കം നഗരസഭയും വൈക്കം ബ്ലോക്ക്‌ പഞ്ചായത്തും ചേർന്ന് ചടങ്ങിൽ ആദരിച്ചു. ക്ലബ്‌ പ്രഖ്യാപിച്ചിട്ടുള്ള 25റെക്കോർഡുകൾ ഉടൻ പൂർത്തിയാക്കുമെന്ന് കോച്ച് ബിജു തങ്കപ്പൻ അറിയിച്ചു

Follow us on :

More in Related News