Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് പെട്രോൾ പമ്പിലെ ജീവനക്കാരനെ മർദ്ദിച്ചതടക്കം നിരവധി ക്രിമിനൽ കേസുകൾ; യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി.

24 Sep 2024 21:43 IST

santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പിൽ പെട്രോൾ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പമ്പ് ജീവനക്കാരനെയും

വഴിയിൽ വച്ച് മറ്റൊരു യുവാവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചതടക്കം 

തലയോലപ്പറമ്പ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും 6 മാസത്തേക്ക് പുറത്താക്കി. വെള്ളൂർ വടകര കരോട്ടെ തടത്തിൽ ആഷിക് കെ.ബാബു (25)നെതിരെയാണ്

ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഏപ്രിൽ 14 നാണ് തലയോലപ്പറമ്പ് കല്ലോലിക്കൽ പെട്രോൾ പമ്പിലെ ജീവനക്കാരനെ ഇയാൾ ആക്രമിച്ചത്. മറവൻതുരുത്തിലെ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.

Follow us on :

More in Related News