Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തിയിൽ ബാറിനുള്ളിൽ യുവാവിന് സുഹൃത്തുക്കളുടെ ക്രൂരമർദ്ദനം : മർദ്ദനമേറ്റയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

03 Aug 2024 17:30 IST

santhosh sharma.v

Share News :

വൈക്കം : ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടയുണ്ടായ തർക്കത്തെ തുടർന്ന് കടുത്തുരുത്തിയിൽ യുവാവിന് സുഹൃത്തുക്കളുടെ ക്രൂര മർദ്ദനം. മർദ്ദനമേറ്റ് അവശനിലയിലായ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് വീട്ടിൽ കൊണ്ട് ഉപേക്ഷിച്ച ശേഷം മടങ്ങി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട നാല് യുവാക്കളെ കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തതായാണ് സൂചന. വെള്ളിയാഴ്ച രാത്രി കടുത്തുരുത്തി സോഡിയാക് ബാറിൽ വച്ച് ക്രൂരമായി മർദനമേറ്റ പാലകര തിത്താന്തിയിൽ രാജേഷ് ( 53) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ യുവാക്കൾ ചേർന്ന് ബാറിൽ ഇരുന്ന്

മദ്യപിക്കുകയായിരുന്നു. ഇതിനിടെ

ഇവർ തമ്മിൽ വാക്ക് തർക്കം

ഉണ്ടാകുകയും യുവാവിനെ ക്രൂരമായി

മർദിക്കുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു. ക്രൂരമായി മർദ്ദനമേറ്റയാളെ സുഹൃത്തുക്കൾ

ചേർന്ന് വാഹനത്തിൽ

വീട്ടിലെത്തിച്ചു. മർദ്ദനമേറ്റ്

അബോധാവസ്ഥയിലായ ഇയാളെ

വീട്ടിൽ ഉപേക്ഷിച്ച ശേഷം

സുഹൃത്തുക്കൾ കടന്ന് കളയുകയായിരുന്നു. രാവിലെ ബന്ധുക്കൾ എത്തി

നോക്കിയപ്പോഴാണ് ഇയാളെ മരിച്ച

നിലയിൽ കണ്ടെത്തിയത്. തുടർന്ന്

ബന്ധുകൾ കടുത്തുരുത്തി

പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുവെന്നും അതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറയുന്നത്.


Follow us on :

More in Related News