Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2025 16:20 IST
Share News :
മുക്കം: മുക്കം നഗരസഭയിലെ ഡിവിഷൻ 20 പുൽപ്പറമ്പിൽ കൗൺസിലർ ഗഫൂർ മാസ്റ്ററുടെ നേതൃത്വത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു, ഡിവിഷനിലെ ആശാവർക്കർ, ഹരിതസേനാംഗങ്ങൾ , അംഗൻവാടി ജീവനക്കാർ, ആർ.ആർ ടി വളണ്ടിയർമാർ, തൊഴിലുറപ്പുകാർ,ആരോഗ്യപ്രവർത്തകർ, വയോജനങ്ങൾ , ഭിന്നശേഷിക്കാർ എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുത്തു. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു.വെൽഫെയർ പാർട്ടി യൂണിറ്റ് പ്രസിഡണ്ട് എൻ പി.കരീം അധ്യക്ഷത വഹിച്ചു.
ആശാവർക്കർ സി.രാധിക സി , ജെ .പി. എച്ച് . എൻ സുജിത , അംഗൻവാടി വർക്കർ കെ.റസിയ, വാർഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷഹന , ഹരിത കർമ്മ സേനാംഗം ഒ.ലക്ഷ്മി. , ആർ ആർ ടി , ഭിന്നശേഷിക്കാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡിവിഷനിലെ 65 കഴിഞ്ഞ വയോജനങ്ങൾക്ക് കൗൺസിലർ ഉപഹാരം നൽകി. കൗൺസിലർ അബ്ദുൽ ഗഫൂർ , ജില്ലാ കമ്മിറ്റിയംഗം ഇ.കെ.കെ ബാവ,യൂണിറ്റ് സെക്രട്ടറി ടി.കെ. നൗഷാദ് , വാർഡ് കൺവീനർ സി.കെ.ജമാൽ എന്നിവർ സംസാരിച്ചു.
ഉസ്‌വത്ത് കരീം ,അസ്ന ആസിഫ് , സജ്ന മിർഷാദ് ,നസിയ നറുക്കിൽ ,
കെ.പി ബുഷ്റാബി , ജസീല അസീസ്
സലീന പി , സക്കീന ടീച്ചർ , ടി.സാലിം
എ ശബീർ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.