Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം വെള്ളൂരിൽ മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും രണ്ടര ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ ബിജെപി മുൻ മേഖല ഭാരവാഹി അറസ്റ്റിൽ.

16 Jul 2024 22:27 IST

santhosh sharma.v

Share News :

വൈക്കം: മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും 2 ലക്ഷത്തി അൻപതിനായിരം രൂപ തട്ടിയെടുത്ത സംഭവത്തിൽ വൈക്കം വെള്ളൂരിൽ ബിജെപി മുൻ മേഖല ഭാരവാഹി അറസ്റ്റിൽ. വെള്ളൂർ ഓലിക്കരയിൽ മനോജ്(48) നെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി അർബൻ ബാങ്കിൻ്റെ വെള്ളൂർ ശാഖയിൽ രണ്ട് തവണകളിയായി സ്വർണ്ണം പൂശിയ മുക്ക് പണ്ടം പണയം വച്ച് ഇയാൾ 2 ലക്ഷത്തി അൻപതിനായിരം രൂപയോളം തട്ടിയത്. ബാങ്ക് ഹെഡ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് പണയം വച്ചിരുന്ന സ്വർണ്ണം വ്യാജമാണെന്ന് കണ്ടെത്തിയത്. ബാങ്കിൽ ആറുമാസത്തിൽ ഒരിക്കലാണ് സ്വർണ പണയത്തിന്മേൽ വച്ചിരിക്കുന്ന ഉരുപ്പടികളുടെ അപ്രൈസൽ നടക്കുന്നത്.

ഇയാൾ കഴിഞ്ഞ ഓഗസ്റ്റ് 4,11 എന്നിങ്ങനെ രണ്ട് തീയ്യതികളിലായി 64 ഗ്രാം സ്വർണ്ണം പൂശിയ വള പണയം വച്ചാണ് പണം തട്ടിയത്. പുതിയ അപ്രൈസൽ എത്തി പണയ ഉരുപ്പടികൾ പരിശോധിച്ചതോടെയാണ് സംശയം തോന്നിയത്.തുടർന്ന് വളമുറിച്ച് നോക്കിയതോടെയാണ് മുക്കുപണ്ടമാണെന്ന് അറിയുന്നത്. തുടർന്ന് ശാഖാ മനേജർ വെള്ളൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ബാങ്കിന് സമീപത്ത് തന്നെ വർഷങ്ങളായി ബാർബർ ഷോപ്പ് നടത്തി വരുകയായിരുന്നു പിടിയിലായ മനോജ്.പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Follow us on :

More in Related News