Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചികിത്സയിൽ കഴിയുന്ന തൊഴിലാളിക്ക് കൈത്താങ്ങായി കാരുണ്യത്തിന്റെ പാട്ടുവണ്ടി

09 Nov 2024 21:56 IST

WILSON MECHERY

Share News :

പരിയാരം:

ചികിത്സയിൽ കഴിയുന്ന പരിയാരത്തെ ചുമട്ടു തൊഴിലാളി ബാബു കല്ലേലിക്ക് ഒരു കൈത്താങ് ആകുവാൻ കാരുണ്യത്തിന്റെ പാട്ടുവണ്ടിയുമായി പരിയാരം ഇടവക സമൂഹവും ഒരു പറ്റം കലാകാരന്മാരും എത്തി.. 

പരിയാരം സെന്റ് ജോർജ് പള്ളി വികാരി ഫാദർ വിൽ‌സൺ എലുവത്തിങ്കൽ കൂനൻ, അസിസ്റ്റന്റ് വികാരി ഫാദർ ക്രിസ്റ്റീൻ പുത്തൻപുരക്കൽ എന്നിവരോടൊപ്പം, പരിയാരം സെന്റ് ജോർജ് പള്ളി കേന്ദ്രസമിതിയും ഇടവക സമൂഹവും ചേർന്ന്

പ്രശസ്ത കലാകാരൻ കലാഭവൻ ആന്റുവിന്റെ നേതൃത്വത്തിലുള്ള പ്രശസ്തരായ കലാകാരൻമാർ അടങ്ങുന്ന സംഘമാണ് സഞ്ചരിക്കുന്ന കാരുണ്യത്തിന്റെ പാട്ടുവണ്ടിയുമായി, പരിയാരം, കോടശ്ശേരി, മേലൂർ പഞ്ചായത്തുകളിലെയും ചാലക്കുടി മുൻസിപ്പാലിറ്റിയിലെയും വിവിധ സ്ഥലങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തിയത്. രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം, പങ്കെടുത്ത കലാകാരന്മാരുടെയും പരിയാരം സെന്റ് ജോർജ് പള്ളി കേന്ദ്ര സമിതി ഭാരവാഹികളുടെയും ഇടവക കൈകാരന്മാരുടെയും, ഇടവക സമൂഹത്തിന്റെയും സാന്നിധ്യത്തിൽ, വികാരി ഫാദർ വിൽ‌സൺ എലുവത്തിങ്കൽ കൂനൻ പാട്ട് വണ്ടി ഫ്ലാഗ് off ചെയ്തു. ചാലക്കുടി M L A സനീഷ് കുമാർ ജോസഫ് കാരുണ്യത്തിന്റെ പാട്ട് വണ്ടി യാത്ര ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. പ്രശസ്ത കലാകാരൻമാരായ അന്റു കലാഭവൻ, മുരളി ചാലക്കുടി, അജി ടെന്നിസ്, രഞ്ജു ചാലക്കുടി, കണ്ണൻ, സന്ധ്യ, ഷിബിന, രാജാമണി, പ്രദീപ് പൂലാനി, ഷിജു കൊരട്ടി എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പാട്ടുവണ്ടി വൈകുന്നേരം 5.30ന് പരിയാരത്ത് സമാപിച്ചു. തുടർന്ന് പാട്ടുവണ്ടിയിലൂടെ സമാഹരിച്ച 1,75000 പങ്കെടുത്ത കലാകാരന്മാരുടെയും പരിയാരം സെന്റ് ജോർജ് പള്ളി കേന്ദ്ര സമിതി ഭാരവാഹികളുടെയും ഇടവക കൈകാരന്മാരുടെയും, ഇടവക സമൂഹത്തിന്റെയും സാന്നിധ്യത്തിൽ ബാബു കല്ലേലിയുടെ കുടുംബത്തിന് പരിയാരം ഇടവക വികാരി ഫാദർ വിൽ‌സൺ എലുവത്തിങ്കൽ കൂനൻ കൈമാറി.

Follow us on :

More in Related News