Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2026 14:08 IST
Share News :
വൈക്കം: വേമ്പനാട്ട് കായൽ നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി കോതമംഗലം സ്വദേശിയായ 63 കാരി റുബി മത്തായി ചരിത്രത്തിൽ ഇടം പിടിച്ചു. 2 മണിക്കൂർ 7 മിനിറ്റ് കൊണ്ടാണ് വേമ്പനാട്ട് കായലിൻ്റെ ഏറ്റവും വീതി ഏറിയ 9 കിലോമീറ്റർ ദൂരം നീന്തിക്കയറി റിക്കോഡ് സ്ഥാപിച്ചത്.കുട്ടികൾ പോലും മടിച്ച് നിൽക്കുന്ന ഈ കാലഘട്ടത്തിൽ
പ്രായം ഒന്നിനും ഒരു തടസ്സമല്ല മനസ്സിന്റെ ശക്തിയാണ് പ്രധാനം എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഈ സാഹസിക നീന്തലിലൂടെ ലക്ഷ്യമിട്ടതെന്ന് റുബി പറഞ്ഞു. റൂബിയുടെ മനോധൈര്യം മനസ്സിലാക്കിയ വിദേശത്തായിരുന്ന ഭർത്താവ് കോതമംഗലം വാരപ്പെട്ടിയിൽ മോളേൽ വീട്ടിൽ എം.എം മത്തായി, മക്കളായ ബാസിൽ മാത്യു, ബ്ലെസ്സി എന്നിവർ പൂർണ്ണ പിന്തുണയുമായി എത്തിതോടെ റുബി ഉദ്യമത്തിനായി
ശക്തമായ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിൽ നേതൃത്വത്തിൽ 6 മാസം പരിശീലനം പൂർത്തിയാക്കിയത്. ശനിയാഴ്ച രാവിലെ 7.13ന് ചേർത്തല കൂമ്പേൽ കടവിൽ നിന്നും പെരുമ്പാവൂർ യൂണിയൻ ബാങ്ക് സീനിയർ ചീഫ് മാനേജർ അരവിന്ദൻ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.9.20ന് വൈക്കം ബീച്ചിൽ നീന്തി കയറി. വൈക്കം ബീച്ചിൽ നടന്ന അനുമോദന യോഗം നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് ഡി. രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക വിശിഷ്ടാതിഥിയായി പങ്കെടുത്തു.
വാർഡ് കൗൺസിലർ റെജിമോൾ,
ഫയർ &റെസ്ക്യൂ ഓഫീസർ പി. ഷൈൻ,
ഉദയനാപുരം ശ്രീ മുരുകാ സ്വിമിങ് ക്ലബ്
നീന്തൽ പരീശീലകൻ ടി. ഷാജി കുമാർ, പ്രോഗ്രാം കോഡിനേറ്റർ പി.എ അൻസൽ തുടങ്ങിയവർ പ്രസംഗിച്ചു. സഹനീന്തൽ താരങ്ങൾ, നാട്ടുകാർ, വിവിധ സാംസ്ക്കാരിക,സാമൂഹിക, രാഷ്ട്രീയ രംഗത്തെ ആളുകൾ അടക്കകം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.