Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2025 22:08 IST
Share News :
ചീക്കോട് : സംസ്ഥാനത്ത്വേ വളരെ വേഗത്തിൽ ഡിജിറ്റൽ റീസർവേ നടപടികൾ പൂർത്തിയായി വരികയാണെന്നും പദ്ധതി ആരംഭിച്ച് ഒന്നര വർഷത്തിനകം സംസ്ഥാനത്തൊട്ടാകെ 6.16 ലക്ഷം ഹെക്ടർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സാധിച്ചതായും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ചീക്കോട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സർക്കാർ റവന്യൂ വകുപ്പിന്റെ സേവനങ്ങൾ മുഴുവൻ സ്മാർട്ടാക്കി ഇ-സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. ഇന്ന് മലപ്പുറത്ത് നടന്ന പട്ടയമേളയിൽ 6915 പട്ടയങ്ങൾ വിതരണം ചെയ്തു. ഇതുവരെ ജില്ലയിൽ മാത്രം മുപ്പത്താറായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 1,80,827 പട്ടയങ്ങളും വിതരണം ചെയ്തു. ഇത്തരത്തിൽ ഡിജിറ്റൽ സേവനങ്ങൾ വളരെ വേഗത്തിൽ നടക്കുമ്പോൾ റവന്യൂ വകുപ്പിന്റെ പൂമുഖ പടിവാതിലുകളായ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കി മാറ്റേണ്ടത് തീർത്തും അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ ടി.വി ഇബ്രാഹിം എം.എൽ. എ അധ്യക്ഷനായി. ജില്ലാ കളക്ടർ വി.ആർ വിനോദ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ ടീച്ചർ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അസ്ലം മാസ്റ്റർ,സ്ഥിരം സമിതി അംഗം ഗഫൂർ ഹാജി,ചീക്കോട് പഞ്ചായത്ത് എളങ്കയിൽ മുംതാസ്, വാർഡ് മെമ്പർ കെ കെ മുബഷിർ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.