Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2024 22:00 IST
Share News :
ഒറ്റപ്പാലം : കുഴിച്ചിട്ട നിലയിൽ 500 ലിറ്റർ വാഷ് കണ്ടെത്തി.
അമ്പലപ്പാറ രണ്ട് വില്ലേജ് വാണി വിലാസിനി തണ്ട റോഡ് പാടത്തിൻ്റെ വശത്തുകൂടി ഒഴുകുന്ന തോടിൻ്റെ സമീപത്ത് നിന്നാണ് വാഷ് കണ്ടെടുത്തത്. 500 ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിറ്റിക് ബാരലിലായിരുന്നു ആളില്ലാത്ത നിലയിൽ വാഷ് സൂക്ഷിച്ചിരുന്നത്. സാമ്പിൾ ശേഖരിച്ച ശേഷം ബാക്കി വാഷും ബാരലും സ്ഥലത്തു വെച്ചു തന്നെ എക്സൈസ് നശിപ്പിച്ചു. റേഞ്ച് എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ എൻ. പ്രേമാനന്ദ കുമാറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്.റെയിഡിൽ WCEO മാരായ സന്ധ്യ, രഞ്ജിനി എന്നിവർ പങ്കെടുത്തു. പ്രതി ആയി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Follow us on :
More in Related News
Please select your location.