Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2025 23:26 IST
Share News :
തലയോലപ്പറമ്പ്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി തലയോലപ്പറമ്പ് സ്വദേശിയായ 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 22 കാരൻ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി വിനീഷ് (22) നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. വിവാഹ വാഗ്ദാനം നല്കിയ ശേഷം വീട്ടിൽ എത്തി കഴിഞ്ഞ ജനുവരി മുതൽ നിരവധി തവണ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം പുറത്ത് പറയുമെന്നു പറഞ്ഞ് ഇയാൾ പിന്നീട് 16 കാരിയെ ഷണിപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തെളിവുകൾ ശേഖരിച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.