Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ ശക്തമായ മഴ: വെള്ളപ്പൊക്കത്തിൽ മലയാളി ഉൾപ്പെടെ 12 മരണം

14 Apr 2024 21:40 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: ഒമാനിൽ ശക്തമായ മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ ഒരു മലയാളിയടക്കം 12 പേർ മരിച്ചു. 


പത്തനംതിട്ട കടമ്പനാട് സ്വദേശി സുനിൽകുമാർ സദാനന്ദൻ ആണ് മരിച്ച മലയാളി. 


സൗത്ത് ഷർക്കിയിലെ ബിദിയയിലെ സനയയ്യിൽ ഇദ്ദേഹം നടത്തിയിരുന്ന വർക്ക്ഷോപ്പിന്റെ മതിൽ തകർന്നാണ് അപകടം


മരിച്ചവരിൽ 9 വിദ്യാർത്ഥികളും 2 സ്വദേശികളും ഒരു പ്രവാസി ഉൾപ്പെടുന്നു എന്ന് നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെൻറ് അറിയിച്ചു. 


വെള്ളപ്പൊക്കത്തിൽ കാണാതായ എട്ട് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും ഒമാൻ വാർത്ത ഏജൻസി (ഒ എൻ എ) റിപ്പോർട്ട് ചെയ്തു.

Follow us on :

More in Related News