Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2026 21:31 IST
Share News :
ചാവക്കാട്:തൃശൂർ അതിരൂപതയുടെ 29-ആം പാലയൂർ മഹാതീർത്ഥാടനത്തിൽ വിവിധ മേഖലകളിൽ നിന്നും പദയാത്രകൾ എത്തി ചേർന്നു.തൃശ്ശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ സി.ബി.സി.ഐ പ്രസിഡന്റും,ഹൈദ്രബാദ് ആർച്ച് ബിഷപ്പുമായ മാർ അന്തോണി പൂല ഉദ്ഘാടനം നിർവഹിച്ചു.പാലയൂർ വിശ്വാസത്തിന്റെ തീർത്ഥാടന കേന്ദ്രമാണെന്നും പരിശുദ്ധ ഫ്രാൻസിസ് മാർ പാപ്പയുടെ ആഹ്വാനം ചെയ്ത പോലെ ഈ തീർത്ഥാടനം ഒരുമയുടെ തീർത്ഥാടനത്തിനൊപ്പം തന്നെ വിശ്വാസത്തിലേക്ക് നയിക്കുന്ന മിഷ്നറി തീർത്ഥാടനം ആണെന്നും സന്ദേശത്തിൽ മാർ അന്തോണി പൂല അറിയിച്ചു.തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലംകാവിൽ സ്വാഗതം പറഞ്ഞു.മുൻ മെൽബൻ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ അനുഗ്രഹ പ്രഭാഷണം നടത്തി.പൊതു സമ്മേളനത്തിൽ ഷെവലിയാർ പ്രൊഫ. ജോർജ്ജ് മേനച്ചേരി തയ്യാറാക്കിയ "കേരളത്തിലെ പള്ളികളിലെ നൂറ്റാണ്ടുകളോളം പഴക്കമുള്ള ചിത്രങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം മാർ അന്തോണി പൂല നിർവഹിക്കുകയും പുസ്തകം സി. ആർ. ഐ പ്രസിഡന്റ് റവ. ഫാ. സിജോ പൈനാടത്തിനു കൈമാറുകയും ചെയ്തു.പാലയൂർ മഹാതീർത്ഥാടനത്തിന്റെ ജനറൽ കൺവീനർ റവ.ഫാ.ജോൺപോൾ ചെമ്മണ്ണൂർ നന്ദി രേഖപെടുത്തി.പാലയൂർ മഹാതീർത്ഥാടനം ചെയർമാൻ വികാരി ജനറാൾ മോൺ ജാക്ക്സൺ കൂനംപ്ലാക്കൽ,വൈസ് ചെയർമാൻ മോൺ ജോസ് കോനിക്കര,വർക്കിംഗ് ചെയർമാൻ ഫാ.ഡേവിസ് കണ്ണമ്പുഴ,ഫാ.നിതിൻ താഴത്ത്,ഫാ.അജിത്ത് കൊള്ളന്നൂർ,ഫാ.കുര്യക്കോസ് കൊച്ചുപുരക്കൽ,സി.സോഫി പെരെപ്,തീർത്ഥകേന്ദ്രം സെക്രട്ടറി ജോയ് ചിറമ്മൽ,നടത്തുകൈക്കാരൻ ഫ്രാൻസി ചൊവ്വല്ലൂർ,ഫൊറാന ജനറൽ കൺവീനർ ടി.ജെ.ഷാജു എന്നിവർ പ്രസംഗിച്ചു.തുടർന്ന് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യ കർമ്മികത്വത്തിൽ മറ്റു അഭിവന്ദ്യ പിതാക്കന്മാരുടെ സമൂഹ കർമികത്വത്തിൽ സമൂഹ ദിവ്യബലിയും ഉണ്ടായിരുന്നു.മാർതോമാ മേജർ ആർക്കിഎപിസ്കോപ്പൽ തീർത്ഥകേന്ദ്രം കൈകാരന്മാരായ സി.ഒ.ഫ്രാൻസിസ്,പി.എ.ഹൈസൺ,സേവിയർ വാകയിൽ,പ്രതിനിധിയോഗം സെക്രട്ടറി പിയൂസ് ചിറ്റിലപ്പിള്ളി,പി.ആർ.ഒ ജെഫിൻ ജോണി,പാലയൂർ മഹാ ശ്ലീഹ മീഡിയസെൽ,മീഡിയ കത്തോലിക്ക തുടങ്ങി തൃശ്ശൂർ അതിരൂപതയിലെയും,ഫൊറോനായിലെയും,പാലയൂർ ഇടവകയിലെയും വിവിധ കമ്മിറ്റികളും,കുടുംബ കൂട്ടായ്മ ഭാരവാഹികളും,ഭക്തസംഘടന പ്രവർത്തകരും നേതൃത്വം നൽകി.പാലയൂർ മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ച് തീർത്ഥാടകർക്കായി മാർതോമാ മേജർ ആക്കിഎപിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ രാവിലെ 6.30 മുതൽ തുടർച്ചയായി ദിവ്യബലിയും,തീർത്ഥാടനത്തിന് എത്തി ചേർന്ന മുപ്പതിനായിരത്തിൽ പരം ഭക്തജനങ്ങൾക്ക് നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.