Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘തുല്യത ഉറപ്പാക്കും, സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ’; ഷാജി എൻ കരുൺ

27 Nov 2024 10:08 IST

Shafeek cn

Share News :

സിനിമാ കോൺക്ലേവ് ഫെബ്രുവരിയിലെന്ന് സിനിമാ നയരൂപീകരണ സമിതി അധ്യക്ഷൻ ഷാജി എൻ കരുൺ. 30 വർഷം എങ്കിലും നിലനിൽക്കുന്ന സിനിമാ നയം ഉടനുണ്ടാകുമെന്നും ഷാജി എൻ കരുൺ ട്വന്റിഫോറിനോട് പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട്‌ നൽകും. തുല്യത ഉറപ്പാക്കുന്നതും, സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നതുമായ നയമാകും നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.


സിനിമ മേഖലയിലെ 400 ൽ അധികം ആളുകളുടെ അഭിപ്രായങ്ങൾ സമാഹരിച്ചിട്ടുണ്ട്. ആരോഗ്യം, വേതനം, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകിയായിരിക്കും നയരൂപീകരണം.നയരൂപീകരണത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ കോൺക്ലെവ് നടത്തും. സിനിമയെ വ്യവസായിക സ്വഭാവത്തിലേക്ക് കൂടി മാറ്റാൻ നയരൂപീകരണം സഹായിക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

Follow us on :

More in Related News