Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 10:57 IST
Share News :
പ്രണയം തുടങ്ങിയ കാലംമുതല്‍ പ്രായവ്യത്യാസത്തിന്റെ പേരില്‍ ഏറെ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയ ബോളിവുഡിലെ പ്രണയജോഡിയാണ് മലൈകയും അര്‍ജുനും. ഇരുവരും തമ്മിൽ വേർപിരിഞ്ഞതായ വാർത്തകളും ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. എങ്കിലും ഇതിനെകുറിച്ച് ഇരുവരും പരസ്യമായ പ്രതികരണങ്ങളൊന്നും തന്നെ നടത്തിയിരുന്നില്ല. എന്നാലിപ്പോൾ മലൈക അറോറയുമായുള്ള ബന്ധത്തെക്കുറിച്ച് ഒടുവില്‍ തുറന്നു പറയുകയാണ് അര്ജുന് കപൂര്‍.
അർജുന്റെ പുതിയ ചിത്രമായ സിംഗം എഗെയ്ന് എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി മുംബൈ ശിവാജി പാര്‍ക്കില്‍ നടന്ന ചടങ്ങിനിടെയാണ് അദ്ദേഹം ആരാധകരോട് സംസാരിച്ചത്. അര്‍ജുനെ കാണാനെത്തിയ ആരാധകര്‍ മലൈകയുടെ അറോറയുടെ പേര് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു. ഇതിനിടയിലാണ് താന്‍ സിംഗിളാണെന്ന് അര്ജുന് തുറന്നു സമ്മതിച്ചത്. ‘റിലാക്സ്ഡ് ആയിരിക്കൂ…ഞാനിപ്പോള്‍ സിംഗിളാണ് ‘-അര്ജുന് പറഞ്ഞു. ബ്രേക്കപ്പ് വാര്‍ത്തയെക്കുറിച്ച് ആദ്യമായാണ് അര്ജുന് പരസ്യമായി പ്രതികരിക്കുന്നത്.
2018-ലാണ് ഇരുവരുടേയും പ്രണയം തുടങ്ങിയത്. അഞ്ച് വര്‍ഷത്തെ ഡേറ്റിങ്ങിനൊടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും പരസ്പര ബഹുമാനത്തോടെയാണ് പിരിയുന്നതെന്നുമെല്ലാം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് അര്ജുന് കപുറിന്റെ പിറന്നാളോഘോഷത്തിന് മലൈക അറോറ പങ്കെടുക്കാതിരുന്നതും അര്ജുന് കപൂറിന് പിറന്നാളാശംസ അറിയിച്ച് മലൈക സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെക്കാത്തതും ഇരുവരും തമ്മിലുള്ള പ്രണയബന്ധം അവസാനിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.
ഇത്തരം വാര്‍ത്തകള്‍ക്കിടെ ഒരു അഭിമുഖത്തിനിടെ പ്രണയത്തെക്കുറിച്ച് മലൈക സംസാരിക്കുകയുണ്ടായി. പ്രണയത്തിന്റെ കാര്യത്തില്‍ താനൊരു ഹാര്‍ഡ്കോര്‍ റൊമാന്റിക് ആണെന്നും ഏതവസ്ഥയിലും യഥാര്ഥപ്രണയത്തെ കൈവിടാതിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രണയത്തിനുവേണ്ടി ആവുന്നത്ര പോരാടുമെന്നും മലൈക അന്ന് പറഞ്ഞു. അതേസമയം, താന്‍ യാഥാര്‍ഥ്യബോധമുള്ള വ്യക്തിയാണെന്നും അസ്വീകാര്യമായതു സംഭവിക്കുന്ന പക്ഷം പ്രണയത്തില്‍നിന്ന് പിന്മാറുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ആദ്യമായി ഒരു ഫാഷന്‍ ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. മലൈകയുടെ 45-ാം പിറന്നാള്‍ ദിവസം ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം മലൈകയുടെ പിതാവ് അനില്‍ മേത്തയുടെ മരണശേഷം അര്ജുന് അവരെ സന്ദര്‍ശിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.