Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമായി പട്ടികയിൽ ഉൾപ്പെടുത്താൻ നിർദ്ദേശം.

31 Oct 2026 22:12 IST

santhosh sharma.v

Share News :

വൈക്കം: കേരളത്തിലെ സുപ്രസിദ്ധ ക്ഷേത്രമായ വൈക്കം മഹാദേവക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടകത്തിരക്ക് വലിയ രീതിയിൽ അനുഭവപ്പെടുന്ന സാഹചര്യത്തിൽ

ശബരിമല ഇടത്താവളമായി വൈക്കം മഹാദേവ ക്ഷേത്രത്തെ പട്ടികയിൽ ഉൾപ്പെടുത്താൻ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധികൃതർക്ക് നിർദ്ദേശം നൽകി. തീർത്ഥാടകർക്കായി നഗരസഭ ശൗചാലയ സൗകര്യവും വിരിവെക്കാനുള്ള സൗകര്യവും അടക്കം ഒരുക്കിയിട്ടുണ്ടെന്ന് വൈക്കം എംഎൽഎ കെ.ബിനിമോൻ, നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ എന്നിവർ സമർപ്പിച്ച നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് പൗരാണിക ചരിത്ര പ്രാധാന്യം കൂടി കണക്കിലെടുത്ത് വൈക്കത്തെ ശബരിമല ഇടത്താവള പട്ടികയിൽ ചേർത്ത് പ്രഖ്യാപിക്കുവാൻ മന്ത്രി ബന്ധപ്പെട്ട അധികൃതർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.


Follow us on :

More in Related News