Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2026 17:40 IST
Share News :
കടുത്തുരുത്തി : ഏറ്റുമാനൂർ - എറണാകുളം റോഡിൽ പട്ടിത്താനം മുതൽ തലയോലപ്പറമ്പ് വരെ അപകട വളവുകള്‍ നിവർത്തുന്ന വികസന പദ്ധതിയുടെ കാലാവധി 6 മാസത്തേക്ക് നീട്ടി നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് അറിയിച്ചു.
കേരള സർക്കാരിൻ്റെ അസാധാരണ ഗസറ്റ് വിജ്ഞാനത്തിൻ്റെ അടിസ്ഥാനത്തിൽ റവന്യൂ (ബി) ഡിപ്പാർട്ടുമെൻ്റാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്താൻ പ്രത്യേക ഉത്തരവിലൂടെ നടപടി സ്വീകരിച്ചിട്ടുള്ളത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് ഏറ്റുമാനൂർ - എറണാകുളം റോഡിലെ അപകട വളവുകൾ നിവർത്തുന്ന പദ്ധതിയും കുറുപ്പന്തറ ജംഗ്ഷൻ വികസന പരിപാടികളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വേണ്ടി ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫിൻ്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് അധികൃതരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉന്നതതല യോഗം സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് വിളിച്ചുചേർത്തു. ഇതിൽ നിർദ്ദേശിച്ചത് പ്രകാരം വരുന്ന 3 മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗവും ബിൽഡിംഗ്സ് വിഭാഗവും സഹകരിച്ചുകൊണ്ട് നടത്തിവരുന്ന വാല്യൂവേഷൻ ജോലികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ 34 സ്ട്രക്ച്ചറൽ വാല്യൂവേഷനാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. അവശേഷിക്കുന്ന 47 കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമ്മിത വസ്തുക്കളുടെ വാല്യൂവേഷൻ ജോലികളും പരമാവധി വേഗത്തിൽ പൂർത്തിയാക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പ് സർവേ ജോലികൾ പൂർത്തിയാക്കുന്നതിനെ തുടർന്ന് ഡീറ്റെയിൽഡ് വാല്യൂവേഷൻ സ്റ്റേറ്റ്മെൻ്റ് റവന്യൂ വകുപ്പ് അധികൃതർ ജില്ലാ കലക്ടർക്ക് സമർപ്പിക്കുന്നതാണ്. ഇതേത്തുടർന്ന് 19(1) പ്രഖ്യാപനം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ഇതേത്തുടർന്നാണ് വസ്തു ഉടമകൾക്ക് കൊടുക്കാനുള്ള തുക നിശ്ചയിച്ച് സർക്കാരിൽ നിന്നും അനുവദിക്കുന്ന ഫണ്ട് വസ്തു ഉടമകൾക്ക് കൈമാറുന്ന പ്രവർത്തനങ്ങൾ 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം സമയബന്ധിതമായി നടപ്പാക്കുന്നതിന് കോട്ടയം ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ അടുത്ത യോഗം ഒരു മാസത്തിനുള്ളിൽ കോട്ടയത്ത് വിളിച്ചു ചേർക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
യുഡിഎഫ് സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിൽ മുൻഗണനാ പദ്ധതിയിൽ ഉൾപ്പെടുത്തി കുറുപ്പന്തറ ജംഗ്ഷൻ വികസനവും പട്ടിത്താനം മുതൽ തലയോലപ്പറമ്പ് വരെയുള്ള അപകടവളവ് നിവർത്തൽ പ്രവർത്തനവും നടപ്പാക്കാൻ തീരുമാനിച്ചതായി മന്ത്രി. മോൻസ് ജോസഫ് വ്യക്തമാക്കി.
Follow us on :
Tags:
Please select your location.