Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലമോദ സീസൺ 2 വെള്ളിയാഴ്ച്ച സോഹാറിൽ അരങ്ങേറും

25 May 2026 23:39 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: സോഹാറിയൻസ് കലയുടെ ആഭിമുഖ്യത്തിൽ മെയ് 29 വെള്ളിയാഴ്ച്ച സോഹാർ അമീറാസ് പാലസ് ഹാളിൽ ലമോദ സീസൺ 2 അരങ്ങേറും.

കരോക്കെ ഗാനമേള, വിവിധ വിഭാഗങ്ങളിലായി ഫാഷൻഷോ, എക്സറ്റംബർ കൊറിയോഗ്രാഫി

മത്സരങ്ങൾ എന്നിവ കോർത്തിണക്കിയാണ് ലമോദ സീസൺ രണ്ട് വേദിയിൽ അരങ്ങേരുന്നത്. രാവിലെ 10 ന് ആരംഭിക്കുന്ന മത്സരപരിപാടി വൈകീട്ട് 7 മണിക്ക് സമ്മാന ദാനത്തോടെ അവസാനിക്കും.

തുടർന്ന്  പ്രശസ്ത ഹാർമോണിസ്റ്റും സിനിമ സംഗീത സംവിധായകനുമായ പ്രകാശ് ഉള്ള്യേരി, സാംസൺ സാൽവ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറുമെന്നും സംഘാടകർ അറിയിച്ചു.

സ്കൂൾ പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച സോഹാറിയൻസ് കല മെമ്പർമാരുടെ കുട്ടികൾക്ക് അനുമോദന ചടങ്ങ് കൂടി വേദിയിൽ നടക്കും 

ട്രിപ്പിൾ എ ഇവന്റ് ബാനറിലാണ് പരിപാടി നടക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും 

എന്നും ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News