Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഇലക്ഷൻ കൺവെൻഷൻ സംഘടിപ്പിച്ചു

07 Apr 2026 22:08 IST

ENLIGHT MEDIA OMAN

Share News :

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ഒമാൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സലാല മ്യൂസിക് ഹാളിൽ ഇലക്ഷൻ കൺവെൻഷൻ സംഘടിപ്പിച്ചു.

ഐഒസി, കെഎംസിസി സലാല നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്ത പരിപാടിക്ക് ഐഒസി വൈസ് പ്രസിഡൻറ് ഫിറോസ് റഹ്മാൻ സ്വാഗതം പറഞ്ഞു.

ഐഒസി രക്ഷാധികാരിയും മുൻ പ്രസിഡൻറുമായ ഡോ. നിഷ്താർ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നിലവിലെ സർക്കാരിനെ അദ്ദേഹം ശക്തമായി വിമർശിച്ചു. അദ്ദേഹം കഴിഞ്ഞ 10 വർഷമായി ഭരണ പരാജയതോടൊപ്പം അഴിമതിയും നിറഞ്ഞ നിലപാടുകളാണ് സംസ്ഥാനത്ത് കാണുന്നതെന്ന് ചൂണ്ടിക്കാട്ടി. പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ യാതൊരു കാര്യക്ഷമമായ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും, പ്രവാസി ക്ഷേമം ഉറപ്പാക്കാൻ പുതിയ രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഒസി കേരള ചാപ്റ്റർ പ്രസിഡൻറ് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സലാലയിലെ ഐഒസി നേതൃത്വം സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും, അതിലൂടെ പ്രവാസി സമൂഹത്തെ കൂടുതൽ സജീവമായി രാഷ്ട്രീയ പ്രക്രിയയിലേക്കും അത് വഴി തെരഞ്ഞെടുപ്പു പ്രവർത്തനത്തിലേക്കും കൈപിടിച്ചു കൊണ്ടുവരാൻ കഴിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഒസി ചുമതലയുള്ള എഐസിസി സെക്രട്ടറി ഡോ. ആരതി കൃഷ്ണയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫും പരിപാടിക്ക് ആശംസകൾ അർപ്പിച്ചു

ജനറൽ സെക്രട്ടറി ശ്യാം മോഹൻ, വൈസ് പ്രസിഡൻറ് സുഹാന മുസ്തഫ, കെഎംസിസി സലാല പ്രസിഡൻറ് സലാം ഹാജി, കെഎംസിസി വൈസ് പ്രസിഡൻറ് ജാബിർ ഷെരീഫ്, ട്രഷറർ ഹുസൈൻ കാച്ചിലോടി, ഐഒസി മുൻ ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ, പ്രവർത്തക സമിതി അംഗം നിൻസോ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അഴിമതിയും ഭരണ പരാജയവും നിറഞ്ഞതാണ് എൽഡിഎഫ് സർക്കാർ എന്ന വിലയിരുത്തൽ നേതാക്കൾ ആവർത്തിച്ചു.

സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനുമായി യുഡിഎഫ് ഭരണം അനിവാര്യമാണെന്നും, നേതാക്കൾ വ്യക്തമാക്കി.

ഐഒസി വിമൻസ് വിങ് ജനറൽ സെക്രട്ടറി രജിഷ ബാബു അവതരികയായ പരിപാടിക്ക് ഐഒസി വൈസ് പ്രസിഡൻറ് രാഹുൽ നന്ദി രേഖപ്പെടുത്തി.

ഐഒസി ട്രഷറർ സജീവ് ജോസഫ്, സെക്രട്ടറിമാരായ റൗഫ് മുഹമ്മദ്‌, സുഹൈൽ ഫവാദ് , നിയാസ് മുഹമ്മദ് അബ്‌ദുള്ള, ഡെന്നി ജോൺ, സതീഷ്, ജിനോ ജോയ് അനിൽകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News