Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല സ്വര്‍ണക്കൊള്ള; ശങ്കർദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

16 Jan 2026 07:14 IST

NewsDelivery

Share News :

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായി സ്വകാര്യ ആശുപത്രിയിൽ തുടരുന്ന ആർ. ശങ്കർദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകും. ജയിൽ ഡോക്ടർ ഇന്ന് ശങ്കർദാസിനെ പരിശോധിക്കും. തുടർന്നാണ് ആശുപത്രിമാറ്റുന്ന കാര്യത്തിൽ തീരുമാനത്തിലെത്തുക.

ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നകാര്യമടക്കമാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തി കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഇയാളെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തത.

അതേസമയം തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ഇന്ന് കോടതിൽ അപേക്ഷ സമർപ്പിച്ചേക്കും. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ ഒരു ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വാങ്ങുക.

Follow us on :

More in Related News