Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2025 12:00 IST
Share News :
കോഴിക്കോട് കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന എം എസ് നാച്ചുറൽ ആയുർവേദിക് എട്ടാമത് മാസ്റ്റർ പ്രീമിയർ ലീഗ് (എം പി എൽ) ക്രിക്കറ്റ് ടൂർണ്ണമെന്റ് വയനാട് സുൽത്താൻ ബത്തേരി കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡിസംബർ 29 മുതൽ ജനുവരി 4 വരെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29 ന് രാവിലെ 10 ന് ഐ സി ബാലകൃഷ്ണൻ എം എൽ എ, കേരള ക്രിക്കറ്റ് ടീം മാനേജർ നാസർ മച്ചാൻ മുഖ്യാതിഥിയാകും.
3 വിഭാഗങ്ങളിലായി 15 ടീമുകൾ മത്സരിക്കുന്ന മാസ്റ്റർ പ്രീമിയർ ലീഗിൽ സീനിയർ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻമാരായ സൺഡേ ക്രിക്കറ് ക്ലബ്, റണ്ണേഴ്സ് അപ്പായ വിജയ ക്രിക്കറ്റ് ക്ലബ്, ലെജൻഡ് ക്രിക്കറ്റ് ക്ലബ്, തങ്ങൾസ് ടാഗ് 36, ജുവൈനലെ ക്രിക്കറ്റ് ക്ലബ്(ജെ സി സി), റോയൽസ് ക്രിക്കറ്റ് ക്ലബ്, റെയിൻബോ ബുമേഴ്സ്, ദുബായിൽ നിന്നുള്ള ടർഫ് ക്രിക്കറ്റ് ക്ലബ് ടീമുകളും ജൂനിയർ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽസ് സിസി ജൂനിയേഴ്സ്. റണ്ണർഅപ്പായ തങ്ങൾസ് ടാഗ് 36 ജൂനിയേഴ്സും, ആർ18 ജെ സി സി, വിജയ സി സി ജൂനിയേഴ്സും മത്സരിക്കും.
ഒമാനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരണപ്പെട്ടു
അൻപത് വയസ്സിന് മുകളിൽ ഉള്ളവരുടെ സൂപ്പർ സീനിയേഴ്സ് വിഭാഗത്തിൽ സ്റ്റീൽ ഓ സ്റ്റീൽ ലെജൻഡ്, നാസ്കോ വിജയ സി സി, തങ്ങൾസ് ടാഗ് 36 ടീമുകളും പങ്കെടുക്കും.
ടൂർണമെന്റ് ദിവസങ്ങളിൽ മന്ത്രി ഒ ആർ കേളു, ഐ സി ബാലകൃഷ്ണൻ എം എൽ എ തുടങ്ങി രാഷ്ട്രീയ സമൂഹിക വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഡിസംബർ 4 ന് സമാപന ചടങ്ങിൽ ടി സിദ്ധിക്ക് എം എൽ എ, എം എസ് നാച്ചുറൽ ആയുർവേദിക് ചെയർമാൻ അബ്ദുസമദ് എന്നിവർ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിക്കും.
ലോഗോ പ്രകാശനം എം എസ് നാച്ചുറൽ ആയുർവേദിക് ചെയർമാൻ അബ്ദുസമദും കാലിക്കറ്റ് മാസ്റ്റേഴ്സ് ക്രിക്കറ്റേഴ്സ് പ്രസിഡന്റ് ഫൗസൽ ഹസ്സനും ചേർന്ന് നിർവ്വഹിച്ചു.
ടൂർണമെന്റ് കൺവീനർമാരായ ജാബിർ സാലിഹ്, ഹാരിസ് സി ഇ വി, സി എം സി വൈസ് പ്രസിഡന്റ് മെഹറൂഫ് പി പി, ജോയിന്റ് സെക്രട്ടറിമാരായ ഹാരിസ് പി വി, മുഹമ്മദ് അസ്ലാം, ഫൈനാൻസ് കൺട്രോളർ ഫാറുക് അലി, രക്ഷാധികാരി മമ്മുദു ഒ, നിസാർ വി സി, വലീദ് പാലാട്ട്, തൗഫീക് പിവി, ജൈസൽ കെ, ലത്തീഫ് പി പി, താജുദ്ദീൻ പി എം, തബീൽ ഡി വി, നബീൽ വി എസ് തുടങ്ങിയവർ നേതൃത്വം നൽകും.
വാർത്താ സമ്മേളനത്തിൽ കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സ് പ്രസിഡന്റ് ഫൗസൽ ഹസ്സൻ, ജനറൽ സെക്രട്ടറി ബി വി മെഹ്ബൂബ്, ട്രഷറർ കെ അൽത്താഫ്, രക്ഷാധികാരി ഒ മമ്മുദു എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.