Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ

04 May 2025 13:50 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:അണ്ടത്തോട് കുമാരൻപടി കൈതച്ചിറ റോഡിൽ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ.പുന്നയൂർക്കുളം പെരിയമ്പലം സ്വദേശി പാലക്കൽ വീട്ടിൽ മൊയ്നു(38)വിനെയാണ് വടക്കേക്കാട് എസ്എച്ച്ഒ അനിൽകുമാർ,എഎസ്ഐ ബാസ്റ്റിൻസിംഗ്,സിപിഒമാരായ അർജുൻ,അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.പ്രതിയിൽ നിന്നും വിൽപ്പനക്കും ഉപയോഗത്തിനുമായി കൈവശം വെച്ചിരുന്ന 16 ഗ്രാം കഞ്ചാവ് പിടികൂടി. പ്രതി സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

Follow us on :

More in Related News