Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഷേധപ്രതീകങ്ങളായി കാട്ടിക്കരക്കുന്നിലെ വാഴകൾ

03 Oct 2024 16:42 IST

WILSON MECHERY

Share News :

മാള:

മാള ഗ്രാമ പഞ്ചായത്തിലെ വാർഡ് 1, 20പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാട്ടിക്കരക്കുന്ന് റോഡ് സഞ്ചാരയോഗ്യമല്ലാതായായിരിക്കുന്നു കാൽ നടയാത്ര പോലും ദുഷ്കരമാണ്. ഇരു ചക്ര വാഹന യാത്ര അപകടകരമാണ്.

നാട്ടുകാർ നിരവധി തവണ പല വേദികളിൽ പരാതി ഉന്നയിച്ചു.

ഗ്രാമസഭകളിൽ ചർച്ച ചെയ്തു നാളിതു വരെയായിട്ടും പരിഹരിക്കാൻ മാളഗ്രാമ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് കഴിഞ്ഞില്ല. കാട്ടിക്കരക്കുന്നിൽ അടിസ്ഥാന വിഭാഗത്തിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. സ്വാഭാവികമായും ഈ റോഡിനുള്ള ഫണ്ട് കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല.എന്നിട്ടും ഈ റോഡിനോടുള്ളമാള ഗ്രാമ പഞ്ചായത്തിൻ്റെ അവഗണന പ്രദേശവാസികളോടുള്ള വെല്ലുവിളിയാണ്.

ഈ റോഡിനോട് ചേർന്ന്

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, കമേഴ്സ്യൽ ഇൻസ്റ്റിറ്റൂട്ട്, മൃഗാശുപത്രി എന്നിവയും സ്ഥിതി ചെയ്യുന്നു

അങ്ങനെ ഏറെ പ്രാധാന്യമർഹിക്കുന്ന ഈ റോഡിൻ്റെ ശോചനീയവസ്ഥയിൽ

പ്രതിഷേധിച്ച് മാളമണ്ഡലത്തിലെ

വാർഡ് 1, 20 കോൺഗ്രസ്സ് കമ്മിറ്റികളുടെ

സംയുക്ത നേതൃത്ത്വത്തിൽ വാഴ നട്ട് നിഷേധിച്ചു.തുടർന്ന് പ്രതിഷേധ ധർണ്ണ നടത്തി. കരീം മഞ്ഞൾ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺ പ്രസിഡണ്ട് സന്തോഷ് ആത്തപ്പിള്ളി ധർണ്ണ ഉദ്ഘാടനം ചെയ്തു

സോയ് കോലഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.സുരേന്ദ്രൻ കണ്ണൻ കാട്ടിൽ

ഗോപി പാണ്ഡ്യാലക്കൽ,പീറ്റർ പഴയാറ്റിൽ, ലോറൻസ് വലിയ വീട്ടിൽ

ജോയ് ചക്കാല മറ്റത്ത്

ഗോകുൽ നാഥ്, അജയൻ കാട്ടിക്കരക്കുന്ന് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News