Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂവാറ്റുപുഴയാറിലേക്ക് മലിനജലം ഒഴുക്കൽ; പഞ്ചായത്തീരാജ് നിയമം ഉപയോഗിച്ച് തടയണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി.

19 Apr 2025 15:11 IST

santhosh sharma.v

Share News :

വെള്ളൂർ: കടുത്ത വേനലിൽ കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനുമായി ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിച്ചിരുന്ന മൂവാറ്റുപുഴയാറിലെ മലിനീകരണ പ്രശ്നത്തിന് ഇനിയും പരിഹാരമായില്ല. കെ.പി.പി.എൽ ഉടമസ്ഥതയിലുള്ള വെള്ളൂരിലെ പത്രക്കടലാസ് നിർമ്മാണശാല പുഴയിലേക്ക് മലിനജലം ഒഴുക്കുന്നത് തുടരുന്നതാണ് മാലിന്യപ്രശ്നം രൂക്ഷമാകുവാൻ കാരണം. പുഴയടക്കമുള്ള ജലസ്രോതസുകൾ മലിനമാക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ പഞ്ചായത്തീരാജ് നിയമം അനുസരിച്ച് നടപടി സ്വീകരിക്കാൻ വ്യവസ്ഥയുണ്ടായിട്ടും വെള്ളൂർ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. മൂവാറ്റുപുഴയാറ്റിലേക്ക് മലിനജലം ഒഴുക്കുന്ന കെ.പി.പി.എല്ലിന് എതിരെ പഞ്ചായത്ത് രാജ് നിയമത്തിലെ 218,219 വകുപ്പുകളും ഉപവകുപ്പുകളും അനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ.ഷിബുവിൻ്റെ നേതൃത്വത്തിൽ വെള്ളൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. കോൺഗ്രസ് നേതാക്കളായ കുര്യാക്കോസ് തോട്ടത്തിൽ, എം.ആർ.ഷാജി, കെ. ഡി. ദേവരാജൻ ,വി .സി ജോഷി, നിയാസ് കൊടിയനേഴത്ത്, സി.ജി .ബിനു, ജയേഷ് മാമ്പള്ളി,വി.പി മുരളി, സുമ തോമസ്, സജി സദാനന്ദൻ,ജോർജ് കുര്യപ്പുറം,ഹരി പൂണിത്തുറ തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആവിഷ്ക്കരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

Follow us on :

More in Related News