Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 18:17 IST
Share News :
ചാലക്കുടി:
ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 8 മണ്ഡലങ്ങളിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അണിനിരത്തി 5's സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.2024 സന്തോഷ് ട്രോഫി ഫുട്ബോൾ കേരള ടീമിലെ അംഗവും ചാലക്കുടി സ്വദേശിയുമായ ക്രിസ്റ്റി ഡേവിസ് ബോൾ കിക്ക് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ് ലിൻസൻ നടവരമ്പൻ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ ഷോൺ പെല്ലിശ്ശേരി സന്തോഷ് ട്രോഫി ഫുട്ബോൾ താരം ക്രിസ്റ്റി ഡേവിസിന് മൊമെന്റോ നൽകി ആദരിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാടുകുറ്റി മണ്ഡലം പ്രസിഡന്റ് തോമാസ് ഐ കണ്ണത്ത്,ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ലീന ഡേവിസ് വഴക്കാല, കാടുകുറ്റി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മോളി തോമാസ്,മനോജ് കെ സി,ബ്ലോക്ക് വൈസ് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യൻ,ചാലക്കുടി ബ്ലോക്ക് സെക്രട്ടറി ആരുൺ കാതികുടം,മേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹി പോൾ നെറ്റിക്കാടൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌മാരായ എൻ പി പ്രവീൺ, അഭിജിത്ത് ശ്രീനിവാസൻ, സൂരജ് സുകുമാരൻ,ജൈഫൻ മാനാടൻ, അനഘ കിഷോർ, സോനു ജോൺസൻ,സിജോ ദേവസി,കെ എസ് യു ജില്ല സെക്രട്ടറിമാരായ രാജീവ് ഷിബു വാലപ്പൻ, അനന്തു വ് ആർ,യൂത്ത് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ ആയ അനിൽലാൽ കെ കെ, ഡെറിക് ഡേവിഡ്,സച്ചിരാജ്, റിന്റോസ് കണ്ണമ്പുഴ,ക്രിസ്റ്റിൻ തോമാസ് സിജോ, അരുൺ,ജോമി നാലുകെട്ട്, ശിവദാസ് കെ, ജോമോൻ കണ്ണുക്കാടൻ, അൻസാർ കബീർ, സൗരവ് ബിനീഷ്,ആശംസ് പി ദയാൽ എന്നിവർ നേതൃത്വം നൽകി.മത്സരത്തിൽ ഒന്നാം സ്ഥാനം യൂത്ത് കോൺഗ്രസ് കോടശ്ശേരി മണ്ഡലം കമ്മിറ്റിയും, രണ്ടാം സ്ഥാനം യൂത്ത് കോൺഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയും, മൂന്നാം സ്ഥാനം യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയും കരസ്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.